ഇന്ത്യയിലെ ഏറ്റവും ‘പാവപ്പെട്ട മുഖ്യമന്ത്രി’ എന്ന സ്ഥാനത്ത് തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് രാജ്യത്തെ 31 മുഖ്യമന്ത്രിമാരിൽ ഏറ്റവും ആസ്തി കുറവുള്ള മുഖ്യമന്ത്രിയായി മമത ബാനർജി മാറിയിരിക്കുന്നത്. എഡിആർ റിപ്പോർട്ട് പ്രകാരം മമത ബാനർജിയുടെ ആസ്തി 15.4 ലക്ഷം രൂപയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി. 931 കോടി രൂപയിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് (332 കോടി രൂപ) പട്ടികയിൽ രണ്ടാമത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ആസ്തിയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിന്നും മൂന്നാമതാണ്. ഒരു കോടി രൂപയിലധികമാണ് അദ്ദേഹം ആസ്തിയായി സത്യവാങ്മൂലത്തിൽ കാണിച്ചത്.
An ADR report reveals Mamata Banerjee is the poorest CM with ₹15 lakh in assets, while Andhra Pradesh’s Chandrababu Naidu is the richest.