ഗോവയിൽ മെഗാ മദ്യ നിർമാണ ഹബ്ബുമായി പ്രമുഖ മദ്യവിപണന കമ്പനിയായ ഡിയാജിയോ ഇന്ത്യ (Diageo India). ഗോവയിലെ പോണ്ടയിലാണ് ദി ഗുഡ് ക്രാഫ്റ്റ് കമ്പനി (The Good Craft Co. -TGCC) ഫ്ലേവർ മാർക്കറ്റിന്റെ നിർമാണം ആരംഭിച്ചത്. ഇന്ത്യൻ ക്രാഫ്റ്റ് ലിക്വറിനായുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ കേന്ദ്രമായാണ് നിർദിഷ്ട പദ്ധതിയായ ദി ഗുഡ് ക്രാഫ്റ്റ് കമ്പനി കണക്കാക്കപ്പെടുന്നത്.
11 ഏക്കറിലാണ് ഡിയാജിയോയുടെ പുതിയ മദ്യ നിർമാണ ഹബ്ബ് വരുന്നത്. ക്രാഫ്റ്റ് ഡിസ്റ്റിലറി, നാനോബ്രൂവറി, ഇന്നൊവേഷൻ ലാബ്, സ്റ്റാർട്ടപ്പ് ഇൻക്യുബേറ്റർ, റീട്ടെയിൽ ഹബ്, ഇമ്മേർസീവ് എക്‌സ്പീരിയൻസ് സെന്റർ, ബൊട്ടാണിക്കൽ ട്രെയിലുകൾ, അപൂർവ മദ്യത്തിനായുള്ള വാലറ്റ് എന്നിവ ഉൾപ്പെടെയാണ് പുതിയ കേന്ദ്രത്തിൽ സജ്ജീകരിക്കുക.
Diageo India is building a mega Indian craft spirits hub in Ponda, Goa, featuring a distillery, brewery, and innovation lab.