തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (Tejas light combat aircraft) ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. തദ്ദേശീയ എഞ്ചിനുകളോടു കൂടിയ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ (Fifth Generation fighter aircraft) നിർമിക്കുന്നതിലേക്കാണ് രാജ്യത്തിന്റെ അടുത്ത കുതിപ്പെന്നും ഈ ദിശയിൽ ഇന്ത്യ ഏറെ മുന്നോട്ട് പോയിട്ടുള്ളതായും ഡൽഹിയിൽ നടന്ന ഇടി വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ അദ്ദേഹം പറഞ്ഞു.  

തദ്ദേശീയ എഞ്ചിനോടെ 5th Gen യുദ്ധവിമാനങ്ങളിലേക്ക് ഇന്ത്യ,   fighter jets with home-built engines

തദ്ദേശീയ പ്രതിരോധ ശേഷിയിൽ തീർച്ചയായും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും എന്നാൽ ആ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയാണ് മുന്നോട്ടുള്ള യാത്രയെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയുടെ മികച്ച ഉദാഹരണമാണ് തേജസ് വിമാനം. ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള പൂർണ ശേഷി സ്ഥാപിക്കും. വിമാനത്തിന്റെ എഞ്ചിൻ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിലേക്കും രാജ്യം നീങ്ങിയിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി (Safran) ഇന്ത്യയിൽ എഞ്ചിൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Defence Minister Rajnath Singh stated that India’s next goal is to build fifth-generation fighter jets with indigenous engines, a major step after Tejas.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version