ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടാൻ ടാറ്റാ മോട്ടോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ. കമ്പനിയുടെ ഇലക്ട്രിക് വാഹന പ്ലാൻ പ്രകാരം നിർമിച്ച മോഡലുകളിൽ ആദ്യത്തേത് പരീക്ഷണയോട്ടത്തിന് ഒരുങ്ങി. പതിനായിരക്കണക്കിന് കിലോമീറ്റർ വെർച്വൽ-ഫിസിക്കൽ ടെസ്റ്റിങ് പൂർത്തിയാക്കിയ വാഹനത്തിന്റെ പ്രോടോടൈപ്പാണ് ബ്രിട്ടനിലെ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുക.

പ്രോട്ടോടൈപ്പ് വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിസംബർ രണ്ടിന് നടക്കുന്ന മിയാമി ആർട്ട് വീക്കിൽ പുറത്തു വിടുമെന്ന് ജാഗ്വാർ പ്രതിനിധികൾ അറിയിച്ചു. കമ്പനി സമ്പൂർണ ഇലക്ട്രിക് കാർ ബ്രാൻഡായി മാറുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണിത്. പ്രോട്ടോടൈപ്പ് വാഹനത്തിൽ നിന്നും കാറിന്റെ സ്റ്റൈൽ ഫീച്ചേർസ് വ്യക്തമല്ല. ജാഗ്വാറിന്റെ 4-ഡോർ ഇലക്ട്രിക് ജിടി വാഹനത്തിന്റെ പ്രോട്ടോടൈപ്പാണ് പരീക്ഷണയോട്ടത്തിന് ഒരുങ്ങുന്നത്. നീണ്ട ബോണറ്റും കൂപ്പേകളിൽ ഉള്ളതുപോലുള്ള റൂഫ് ലൈനും വലിയ ടയറുകളുമാണ് പ്രോട്ടോടൈപ്പ് വാഹനത്തിൽ കാണുന്നത് പ്രകാരം പുതിയ വാഹനത്തിന്റെ പ്രത്യേകതകൾ.

2026ൽ ജാഗ്വാർ ഇലക്ട്രിക് വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. ഓഡി ഇട്രോൺ സെഡാൻ, പോർഷെ ടെയ്‌കാൻ തുടങ്ങിയ ആഢംബര വാഹനങ്ങളോടാണ് ജാഗ്വാർ ഇതിലൂടെ മത്സരിക്കാൻ ഒരുങ്ങുന്നത്. നേരത്തെ കമ്പനി ഐസിഇ മോഡൽ വിൽപന നിർത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഐ-പേസ്, ഇ-പേസ്, എഫ്-ടൈപ്പ്, എക്സ്-ഇ, എക്സ്-എഫ് തുടങ്ങിയ മോഡലുകൾ ജാഗ്വാർ നിർത്തലാക്കിയിരുന്നു. 

Jaguar moves towards an all-electric future, testing its latest electric prototype on public roads. The four-door GT model, part of Jaguar’s electric vision, is set for global unveiling in late 2025 with a range of over 700 km and 580 hp.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version