Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹൈപ്പർ സോണിക് മിസൈലുമായി ഇന്ത്യ
News Update

ഹൈപ്പർ സോണിക് മിസൈലുമായി ഇന്ത്യ

ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഐലൻഡിൽ നിന്നും വിജയകരമായി പരീക്ഷണ വിക്ഷേപണം പൂർത്തിയാക്കി. ഏത് പ്രതിരോധ സംവിധാനത്തേയും അതിവേഗത്തിൽ കടന്നുപോകാനാകുന്ന മാരക പ്രഹരശേഷിയുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ ഏതൊരു രാജ്യത്തിനെ സംബന്ധിച്ചും വലിയ നേട്ടമാണ്. ഇത് കൊണ്ടു തന്നെ പാകിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ നേട്ടത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
News DeskBy News Desk18 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഐലൻഡിൽ നിന്നും വിജയകരമായി
പരീക്ഷണ വിക്ഷേപണം പൂർത്തിയാക്കിയിരിക്കുകയാണ്. 1500 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് എതിരാളികളെ നശിപ്പിക്കാനുള്ള കരുത്തുമായി എത്തുന്ന മിസൈലിന് വിവിധ തരത്തിലുള്ള പേലോഡുകൾ വഹിക്കാനുമാകും. ഏത് പ്രതിരോധ സംവിധാനത്തേയും അതിവേഗത്തിൽ കടന്നുപോകാനാകുന്ന മാരക പ്രഹരശേഷിയുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ ഏതൊരു രാജ്യത്തിനെ സംബന്ധിച്ചും വലിയ നേട്ടമാണ്. 2018ലെ റിപ്പോർട്ട് പ്രകാരം അമേരിക്കയുടെ പക്കൽ പോലും ഹൈപ്പർ സോണിക് സംവിധാനം തടുക്കാനുള്ള സാങ്കേതിക വിദ്യയില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ പാകിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ നേട്ടത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ നിർമാണം നടന്നത് ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം മിസൈൽ കോംപ്ലക്സ്, മറ്റ് ഡിആർഡിഒ ലാബുകൾ എന്നിവിടങ്ങളിലാണ്. മിസൈൽ പരീക്ഷണത്തിൽ മുതിർന്ന ഡിആർഡിഒ, സൈനിക പ്രതിനിധികൾ പങ്കെടുത്തു.
പരീക്ഷണം വിജയമായതോടെ നൂതന സൈനിക സംവിധാനം സ്വന്തമായുള്ള ലോകത്തെ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു. ചരിത്രനേട്ടം എന്നാണ് വിക്ഷേപണത്തെ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്.

ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ പ്രാപ്തിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഹൈപ്പർസോണിക് ആയുധങ്ങൾ. മണിക്കൂറിൽ 6100 മുതൽ 24140 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ഇവയ്ക്കാകും. ഈ അതിവേഗം കൊണ്ടുതന്നെ ഹൈപ്പർ സോണിക് ആയുധങ്ങൾ ശത്രുരാജ്യങ്ങൾക്ക് കണ്ടുപിടിക്കാനോ തടയാനോ പ്രയാസമാണ്. ഇത് ഹൈപ്പർസോണിക് ആയുധങ്ങളെ മാരക പ്രഹരശേഷിയുള്ളതും നൂതനവുമാക്കുന്നു. റോക്കറ്റ് ഉപയോഗിച്ച് ലോഞ്ച് ചെയ്യാവുന്ന ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾസ്, സ്ക്രാംജെറ്റ് എഞ്ചിൻ ഉപയോഗിച്ച് വിക്ഷേപിക്കാവുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ എന്നിവയാണ് വിവിധ തരത്തിലുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ.

India’s DRDO successfully tests its first long-range hypersonic missile, marking a historic milestone in defense capabilities. The missile, with a range over 1,500 km, enhances India’s military power.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil