ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നെന്ന് റിപ്പോർട്ട്. ദീർഘകാല സുഹൃത്തും ബിസിനസ്സുകാരനുമായ ആന്റണി തട്ടിലാണ് വരനെന്നും അടുത്ത മാസം ഗോവയിൽവെച്ച് വിവാഹം നടക്കുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ കീർത്തിയുടെ കുടുംബം ഔദ്യോഗികമായി വാർത്തയിൽ പ്രതികരിച്ചിട്ടില്ല. ഇന്ന് മാധ്യമങ്ങളിലൂടെ നടിയും മാതാപിതാക്കളും ഔദ്യോഗികമായി വിവാഹക്കാര്യത്തിൽ വിശദീകരണം നൽകുമെന്ന് കരുതുന്നു.
കൊച്ചി സ്വദേശിയായ ആന്റണി തട്ടിൽ പ്രമുഖ റിസോർട്ട് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ദുബായും കൊച്ചിയും കേന്ദ്രമാക്കി ബിസിനസ്സുകളുള്ള ആന്റണിക്ക് രണ്ടിടങ്ങലിലും റിസോർട്ടുകളുണ്ട്. ഇതിനു പുറമേ കീർത്തി താമസിക്കുന്ന ചെന്നൈയിലും ആന്റണിക്ക് ബിസിനസ്സുണ്ട്. വലിയ ബിസിനസ് സംരംഭകനായിട്ടും പൊതുവേദിയിൽ നിന്നും പരമാവധി വിട്ടു നിൽക്കാൻ ശ്രമിക്കുന്ന ആളാണ് ആന്റണി. നിർമാതാവ് ജി. സുരേഷ് കുമാറിന്റേയും നടി മേനക സുരേഷിന്റേയും മകളായ കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഈ വേളയിലാണ് വിവാഹ വാർത്ത എത്തുന്നത്.
ഡിസംബർ ഒൻപതിന് ഗോവയിൽ വെച്ചാകും വിവാഹമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. രജനികാന്ത്, ധനുഷ്, വിജയ്, ആറ്റ്ലി, ശിവകാർത്തികേയൻ, നാനി തുടങ്ങിയ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. വരുൺ ധവാനിനൊപ്പം ബേബി ജോൺ എന്ന ബോളിവുഡ് ചിത്രമാണ് കീർത്തിയുടേതായി വരാനിരിക്കുന്നത്. ദളപതി വിജയിയുടെ തെരി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണിത്. ഇതിന് പുറമേ നിരവധി തമിഴ്, മലയാളം ചിത്രങ്ങളും അണിയറയിലുണ്ട്.
Keerthy Suresh’s rumored wedding to Dubai-based businessman Antony Thattil has fans buzzing. Learn about Antony’s background, his 15-year relationship with Keerthy, and details about their anticipated intimate ceremony in Goa.