ഇന്ത്യൻ ചായ് വാലയെ അനുകരിച്ച് യുഎസ് ഇൻഫ്ലൂവൻസർ, US woman mimics Dolly chaiwala

നാഗ്പൂരിലെ വൈറൽ സെൻസേഷൻ ചായവിൽപനക്കാരനായ ഡോളി ചായ് വാലയെ അനുകരിച്ച് അമേരിക്കൻ സമൂഹ മാധ്യമ ഇൻഫ്ലൂവൻസർ.
ഇൻസ്റ്റഗ്രാമിൽ 1.5 ലക്ഷം ഫോളോവേർസ് ഉള്ള ജെസിക്ക വെർനേക്കർ എന്ന ഇൻഫ്ലൂവൻസർ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. വീട്ടിൽവെച്ച് ചായയും സമൂസയും ഉണ്ടാക്കുന്നതും ട്രേയിൽ അത് ജെസ്സിക്ക ഇന്ത്യക്കാരനായ ഭർത്താവിന് നൽകുന്നതുമാണ് തമാശരൂപത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

ഡോളി അമേരിക്കൻ ചായ് വാല എന്ന ക്യാപ്ഷനോടെ ജെസ്സിക്കയേയും ഡോളി ചായ് വാലയേയും താരതമ്യപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോളി ചായ് വാല ആകാനാണോ ശ്രമമെന്ന് ഭർത്താവ് ചോദിക്കുമ്പോൾ, അല്ല ഇത് ജെസിക്ക ചായ് വാലയാണെന്ന് ജെസിക്ക കളിയായി പറയുന്നുമുണ്ട്.

സ്റ്റൈൽ മന്നൻ രജനികാന്തിനെ അനുകരിച്ച് നാഗ്പൂരിലെ തെരുവിൽ ചായയുണ്ടാക്കുന്ന ആളാണ് ഡോളി ചായ് വാല. പാൽ ഒഴിക്കുന്നത് മുതൽ പൈസ വാങ്ങുന്നതിൽ വരെ പ്രത്യേക ആക്ഷനിട്ടാണ് ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. ദിവസം അഞ്ച് ലക്ഷം രൂപ വരെ ഇദ്ദേഹം ചായ വിറ്റ് സമ്പാദിക്കുന്നതായി പറയപ്പെടുന്നു. ഈ വ‌ർഷമാദ്യം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഡോളി ചായ് വാലയുടെ കടയിലെത്തിയ ചിത്രങ്ങൾ വൈറലായിരുന്നു. ഇതോടെയാണ് ഡോളിയുടെ കഥ ആഗോള പ്രശസ്തമായത്.

Jessica Vernekar’s playful imitation of an Indian chaiwala has gone viral, with her fun video showcasing chai, samosas, and humor. Learn how this American influencer celebrates Indian culture.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version