കേരളം കൊണ്ടുവന്ന മലയാള ഭാഷാ ബില്ലിനെതിരെ രംഗത്തെത്തി കർണാടക സർക്കാർ. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ബില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. നിയമനിർമ്മാണം എത്രയും വേഗം പിൻവലിക്കണമെന്നും അദ്ദേഹം കേരളത്തോട് ആവശ്യപ്പെട്ടു.

Siddaramaiah Malayalam Bhasha Bill

ബില്ലിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി (KBADA) കേരള ഗവർണർക്ക് നിവേദനം നൽകിയതിന് തൊട്ടുപിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. സർക്കാർ-സ്വകാര്യ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഒന്നാം ഭാഷയായാണ് ബിൽ നിർബന്ധമാക്കുന്നത്. കന്നഡ സംസാരിക്കുന്നവർ ധാരാളമുള്ള അതിർത്തി ജില്ലയായ കാസർഗോഡ് കന്നഡ മീഡിയം സ്കൂളുകളെ ഇത് ബാധിക്കുമെന്നാണ് പ്രധാന ആരോപണം.

കേരളത്തിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി പഠിക്കുന്നത് നിർബന്ധമാക്കുന്ന നിർദിഷ്ട മലയാള ഭാഷാ ബിൽ-2025, ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. നിയമം നടപ്പിലാക്കിയാൽ കേരളത്തിലെ അതിർത്തി ജില്ലകളിൽ, പ്രധാനമായും കാസർഗോഡ് താമസിക്കുന്ന കന്നഡികർക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടും. ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ അടിച്ചമർത്താനുള്ള ഇത്തരം നീക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചതല്ല,- സിദ്ധരാമയ്യ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Karnataka CM Siddaramaiah urges Kerala to withdraw the Malayalam Bhasha Bill 2025, calling it an attack on linguistic freedom for Kannada speakers in Kasaragod.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version