ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്‌മാന്റെ വിവാഹമോചനത്തിനു പിന്നാലെ വാർത്തകളിൽ നിറഞ്ഞ് അദ്ദേഹത്തിന്റെ ബാൻഡ് അംഗവും ബാസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ. റഹ്‌മാൻ-സൈറാ ബാനു വേർപിരിയലിന് പിന്നാലെയാണ് മോഹിനി ഡേയും വിവാഹമോചിതയാകുന്നു എന്ന വാർത്തയെത്തിയത്. ആരാണ് മോഹിനി എന്നും അവർക്ക് റഹ്മാന്റെ വിവാഹമോചനത്തിൽ പങ്കുണ്ടോ എന്നുമുള്ള ചർച്ചകളിലാണ് സമൂഹമാധ്യമങ്ങൾ.  എന്നാൽ ഇപ്പോൾ റഹ്‌മാൻ- സൈറാ ബാനു വേർപിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ. സൈറയുടേതും റഹ്‌മാന്റേതും സ്വതന്ത്ര തീരുമാനം ആയിരുന്നെന്നും മാന്യമായാണ് ബന്ധം അവസാനിപ്പിച്ചതെന്നും ഇരുവരും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി. ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വന്ദന ഷാ ഇക്കാര്യം പറഞ്ഞത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഭർത്താവും സംഗീതസംവിധായകനുമായ മാർക്ക് ഹാർസച്ചുമായി പരസ്പരധാരണയോടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് മോഹിനി ഡേ കുറിപ്പ് പങ്കുവെച്ചത്. ജാസ് ഫ്യൂഷൻ ബാൻഡായ MaMoGiയിലെ സഹതാരങ്ങളായിരുന്നു ഇരുവരും. 1996ൽ കൊൽക്കത്തയിൽ ജനിച്ച മോഹിനിയുടേത് ഒരു സംഗീത കുടുംബമാണ്. മുംബൈയിൽ വളർന്ന മോഹിനി ചെറുപ്പം തൊട്ടേ സംഗീതത്തിൽ താത്പര്യം കാണിച്ചു.

പതിനൊന്ന് വയസ്സ് മുതൽ അവർ പ്രൊഫഷനൽ സംഗീത രംഗത്തുള്ള മോഹിനിയുടെ സംഗീത ലോകത്തെ ആദ്യ ഗുരു ജാസ് മാന്ത്രികൻ ലൂയിസ് ബാങ്ക്സ് ആണ്. പിന്നീട് റഹ്മാന്റെ സംഗീത ബാൻഡിൽ എത്തിയതോടെ മോഹിനി ഡേ ലോകശ്രദ്ധ നേടി. 2023ൽ ഡേ തന്റെ ആദ്യ സ്വതന്ത്ര ആൽബം പുറത്തിറക്കി. 2024ൽ മോഹിനി വിഖ്യാത അമേരിക്കൻ പാട്ടുകാരി വില്ലോ സ്മിത്തിന്റെ ബാൻഡിലെ ബാസ് ഗിറ്റാറിസ്റ്റായി.

Mohini Dey, the globally recognized bassist, has reshaped modern music with her collaborations with AR Rahman and many top artists. Discover her inspiring journey from Mumbai to international fame, her groundbreaking debut album, and recent milestones in 2024.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version