ടാറ്റയുടെ ആദ്യ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) ട്രക്ക് ആയ ടാറ്റ പ്രൈമ 4440.എസ് സൗദി അറേബ്യയിൽ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ എഎംടി ട്രക്ക് കണ്ടെയ്‌നർ, കാർ കാരിയർ, ഹെവി എക്യുപ്‌മെൻ്റ് ഗതാഗതത്തിന് അനുയോജ്യമാണ്.

സൗദി അറേബ്യയിലെ ദമാമിൽ നടന്ന ഹെവി എക്യുപ്‌മെൻ്റ് ആൻഡ് ട്രക്ക് (HEAT) ഷോയിലാണ് ടാറ്റ പ്രൈമ 4440.S AMT അവതരിപ്പിച്ചത്. ട്രക്കിലെ യൂറോ-വി 8.9 ലിറ്റർ കമ്മിൻസ് എഞ്ചിന് 400 ബിഎച്ച്പി കരുത്തും 1700 എൻഎം പീക്ക് ടോർക്കും സ‍ൃഷ്ടിക്കാനാകും. ന്യൂമാറ്റിക് സസ്പെൻഷൻ ട്രക്കിന് മികച്ച പ്രകടനം ഉറപ്പ് തരുന്നു. ടിൽറ്റ് ആൻഡ് ടെലിസ്‌കോപിക് സ്റ്റിയറിംഗ് വീൽ, ലോഡ്-ബേസ്ഡ് സ്പീഡ് കൺട്രോൾ സിസ്റ്റം, ഷിഫ്റ്റ്-ഡൗൺ പ്രൊട്ടക്ഷൻ സിസ്റ്റം, വെഹിക്കിൾ ആക്‌സിലറേഷൻ മാനേജ്‌മെൻ്റ് സിസ്റ്റം, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ വമ്പൻ ഫീച്ചറുകളാണ് ടാറ്റ പുതിയ ട്രക്കിന് നൽകിയിട്ടുള്ളത്. ഇതെല്ലാം ഡ്രൈവർ സീറ്റിന് ദീർഘദൂര യാത്രകളിൽ മികച്ച യാത്രാ സുഖം നൽകും. ഇന്ധനക്ഷമതയിലും ട്രക്ക് മുൻപന്തിയിലാകും.

സൗദി അറേബ്യൻ വിപണിയുടെ ഗതാഗത, ലോജിസ്റ്റിക് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പുതിയ ട്രക്കുകളെന്ന് ടാറ്റ മോട്ടോർസ് പ്രതിനിധി പറഞ്ഞു. 40 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വാണിജ്യ വാഹന ശൃംഖലയാണ് ടാറ്റ മോട്ടോർസ്. ഓരോ രാജ്യങ്ങളുടേയും വിപണി ആവശ്യകത നിറവേറ്റാനായി വാഹനങ്ങളിൽ ഡിസൈൻ-എഞ്ചിനീയറിംഗ് മാറ്റങ്ങൾ ടാറ്റ മോട്ടോഞസ് കൊണ്ടു വരാറുണ്ട്.

Tata Motors unveils the Prima 4440.S AMT truck at the HEAT Show in Saudi Arabia. Designed for fuel efficiency, comfort, and high performance, this truck addresses the Kingdom’s growing transportation needs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version