ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശ നിക്ഷേപം (FII) വൻതോതിൽ കൊഴിയുന്നതും ഡോളറിന്റെ ഡിമാൻഡ് വർധിച്ചതും റഷ്യ-ഉക്രെയ്ൻ അടക്കമുള്ള സംഘർഷങ്ങളിലെ അന്താരാഷ്ട്ര അനിശ്ചിതാവസ്ഥയുമാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്.

ബിഎസ്ഇ സെൻസെക്സ് 0.5 ശതമാനവും നിഫ്റ്റി50 0.7 ശതമാനവും കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണി വൻ വ്യതിയാനം രേഖപ്പെടുത്തി. അമേരിക്കയിൽ ഗൗതം അദാനിക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയതിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞതാണ് ഇന്ത്യൻ ഓഹരി വിപണിയെ സമ്മർദ്ദത്തിലാക്കിയത്. അദാനി ഗ്രൂപ്പ് കമ്പനികൾ 20 ശതമാനം വരെയാണ് ഇടിഞ്ഞത്. കമ്പനികളുടെ മൂല്യത്തിൽ 2.2 ലക്ഷം കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പ്രധാന കമ്പനികളായ അദാനി എന്റർപ്രൈസസ് 20 ശതമാനവും അദാനി ഗ്രീൻ 18 ശതമാനവും ഇടിഞ്ഞതോടെയാണ് ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത മറ്റു സ്ഥാപനങ്ങളുടെ ഓഹരികളും താഴ്ന്നത്.  

അതേസമയം വിപണിയിൽ നിന്നും വിദേശ നിക്ഷേപകരുടെ വൻ തോതിലുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ചൊവ്വാഴ്ച മാത്രം എഫ്ഐഐകൾ 3412 കോടിയുടെ ഇക്വിറ്റികളാണ് വിറ്റത്. ചൈന സമീപ കാലത്ത് നടപ്പാക്കിയ 1.4 ലക്ഷം കോടി യുവാന്റെ ഉത്തേജന നടപടികൾ ചൈനീസ് വിപണികളിലേക്ക് വിദേശ നിക്ഷേപം വൻതോതിൽ ആകർഷിക്കാനിടയാക്കിയിരുന്നു. ഇതിന് പുറമേ ഇന്ത്യയിലെ പണപ്പെരുപ്പ വർധന രൂപയിൽ അധിക സമ്മർദമുണ്ടാക്കുകയും ചെയ്തു. ഇങ്ങനെ വിദേശ നിക്ഷേപകരുടെ ഇന്ത്യയിൽനിന്നുള്ള പിന്മാറ്റത്തിന് ഇതുവരെ അറുതിയാകാത്തതാണ് പ്രശ്നം.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഒക്ടോബറിലെ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തിയിരുന്നു. ആർബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ് ഇപ്പോൾ പണപ്പെരുപ്പ നിരക്ക്. സെപ്റ്റംബറിൽ 5.49 ശതമാനവും മുൻവർഷം ഇതേ കാലയളവിൽ 4.87 ശതമാനവുമായിരുന്നു നിരക്ക്. മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വൻതോതിൽ ഡോളർ വിപണിയിലിറക്കിയിട്ടുണ്ട്. 

The Indian rupee falls to a record low of 84.50 per US dollar due to foreign investor exodus, Adani Group setbacks, and rising inflation. Discover the implications for the economy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version