നിരവധി ജോലി ഒഴിവുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസ്. 1500ലധികം ഒഴിവുകളിലേക്കാണ് ആഗോള ഐടി രംഗത്തെ പ്രമുഖരായ ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരിയർ ബ്രേക്കിന് ശേഷം ജോലിയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് അനുയോജ്യമായ അവസരങ്ങൾ, ലാറ്ററൽ റോളുകൾ, എൻട്രി ലെവൽ പൊസിഷനുകൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വനിതാ പ്രൊഫഷണലുകളെ ശാക്തീകരിക്കുന്നതിനായുള്ള ഇൻഫോസിസിന്റെ പ്രധാന ചുവടുവെപ്പാണ് കരിയർ ബ്രേക്ക് റോളുകൾ. ഇടവേളയ്ക്ക് ശേഷം കരിയർ ആരംഭിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് ഇവ ഏറെ ഗുണം ചെയ്യും. മിക്ക പ്രധാന പൊസിഷനുകളിലേക്കും ഇൻഫോസിസ് കരിയർ ബ്രേക്ക് റോൾ ആനുകൂല്യം നൽകുന്നുണ്ട്.
ടെക്നോളജി കൺസൾട്ടിങ്ങിൽ കരിയർ ആരംഭിക്കാൻ തത്പരരായ ഉദ്യോഗാർത്ഥികൾക്കായി 700ലധികം എൻട്രി ലെവൽ പൊസിഷനുകളിലേക്കാണ് ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ക്ലൗഡ്, ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ഫിനാൻസ് അസോസിയേറ്റ് തുടങ്ങിയവയാണ് പ്രധാന ഒഴിവുകൾ.
ക്ലൗഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസ്, ടാലൻ്റ് അക്വിസിഷൻ, അസോസിയേറ്റ് ലീഡ്-ഗ്ലോബൽ ഇമിഗ്രേഷൻ, പൈത്തൺ ഡെവലപ്പർ, ജാവ ഡെവലപ്പർ, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ റോളുകൾക്കായി പരിചയസമ്പന്നരായ പ്രൊഫഷണലുകളെയാണ് ലാറ്ററൽ റോളിൽ ഇൻഫോസിസ് നിയമിക്കുന്നത്. മിഡ്, സീനിയർ ലെവൽ പ്രൊഫഷണലുകളെയാണ് കമ്പനി തേടുന്നത്.
ഉദ്യോഗാർത്ഥികൾക്ക് ഇൻഫോസിസ് ലിൻക്ഡ് ഇൻ പേജ് വഴിയോ കമ്പനി വെബ്സൈറ്റ് വഴിയോ ജോലിക്കായി അപേക്ഷിക്കാം. ഏകദേശം മൂന്ന് ലക്ഷത്തിലേറെ ജീവനക്കാരാണ് വിവിധയിടങ്ങളിലായി ഇൻഫോസിസിനുള്ളത്.
Infosys is hiring over 1,500 professionals across India, offering lateral, entry-level, and career break roles for women. Explore diverse opportunities in IT, consulting, and more.