വെള്ളത്തിന് അമിതവില,പിഴ ഈടാക്കി റെയിൽവെ

ഇന്ത്യൻ റെയിൽവേയാണ് ഇപ്പോൾ താരം! ട്രെയിനിൽ കുപ്പിവെള്ളത്തിന് 5 രൂപ അധികം ഈടാക്കിയതിന് കാറ്ററിംഗ് കമ്പനിക്ക് 1 ലക്ഷം പിഴയും
ഈടാക്കിയ അധിക തുക യാത്രക്കാരന് റീഫണ്ട് ചെയ്യാനും ഉത്തരവിട്ട റെയിൽവേയുടെ നടപടിയാണ് കൈയ്യടി നേടുന്നത്.

അജമീറിൽ നിന്ന് ജമ്മുതാവിയിലേക്ക് പോവുന്ന പൂജ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ തേർഡ് എ.സി-യിൽ യാത്രചെയ്ത പാസഞ്ചറുടെ പരാതിയിലാണ് റെയിൽവേ നടപിട എടുത്തത്. 15 രൂപ മാത്രം വിലയുള്ള റെയിൽ നീര് വെള്ളത്തിന് ട്രെയിനുള്ളിൽ 20 രൂപയാണ് വിൽപ്പനക്കാരൻ ഈടാക്കിയത്. റെയിൽ നീരിന് 15 രൂപയല്ലേ ഉള്ളൂ എന്ന ചോദ്യവും 5 രൂപ അധികം വേണമെന്ന വിൽപ്പനക്കാരന്റെ മറുപടിയുമെല്ലാം യാത്രക്കാരന്റെ  മൊബൈലിൽ  ചിത്രീകരിച്ചിരുന്നു. വിൽപ്പനക്കാരൻ ആവശ്യപ്പെട്ട 20 രൂപ കൊടുത്ത് വെള്ളം വാങ്ങിയ യാത്രക്കാരൻ ഉടനടി റെയിൽവേയുടെ ഹെൽപ് ലൈൻ നമ്പരായ 139-ൽ പരാതിപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരനിൽ നിന്ന് അധികം വാങ്ങിയ 5 രൂപ കുപ്പിവെള്ളം റെയിൽവേയിൽ വിൽക്കാൻ കരാറ് നേടിയ എജൻസിയുടെ പ്രതിനിധികൾ യാത്രക്കാരന് കൈമാറി. റെയിൽവേ 1 ലക്ഷം രൂപ കരാറുകാരന് പിഴയും ചുമത്തി.

യാത്രക്കാരന്റെ പരാതിയിൽ നടപടി എടുത്തതിലും കരാറുകാരന് പിഴയിട്ടതിലും റെയിൽവേയെ അഭിനന്ദിച്ചും പ്രശംസിച്ചും സോഷ്യൽമീഡിയയിൽ കമന്റുകളും വാർത്തയും നിറയുകയാണ്.  റെയിൽ നീരിന് 20 രൂപ വാങ്ങുന്ന 1 മിനുറ്റ്  47 സെക്കന്റ് ദൈർഘ്യം ഉള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 139-ൽ വിളിച്ചാൽ ഉടൻ പ്രതികരിക്കുകയും, അസാമാന്യ വേഗത്തിൽ നടപടി എടുക്കുകയും ചെയ്ത റെയിൽവേ മാതൃകയാണെന്ന അഭിപ്രായമാണ് പലരും പോസ്റ്റ് ചെയ്യുന്നത്.  

റെയിൽവേയിൽ എങ്ങനെ പരാതിപ്പെടാം.
ഹെൽപ് ലൈൻ നമ്പരായ 139 ഡയൽചെയ്ത് പരാതികൾ രേഖപ്പെടുത്താം
ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിൽ കയറി പരാതി അറിയിക്കാം
91-9717680982 എന്ന നമ്പരിൽ SMS വഴി പരാതി അറിയിക്കാം
സെക്യൂരിറ്റി പ്രശ്നങ്ങൾ 182 ഡയൽ ചെയ്താൽ റെയിൽവേ സഹായം ഉടനടി കിട്ടും

Indian Railways fined a catering service ₹1 lakh for overcharging on the Pooja SF Express. A viral video prompted swift action, showcasing Railways’ commitment to fair pricing and passenger satisfaction.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version