മിക്ക ആളുകൾക്കും സ്വപ്നം കാണാൻ മാത്രം കഴിയുന്ന തരത്തിലുള്ള അത്രയും പണം സിദ്ധാർത്ഥ് ശങ്കറിന്റെ കൈവശമുണ്ട്. പക്ഷേ ജീവിതത്തിന്റെ ശൂന്യതയിൽ അതൊന്നും തന്നെ രക്ഷിക്കുന്നില്ല എന്ന് തുറന്നുപറിച്ചിലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ ഈ സംരംഭകൻ. ടെയിൽസ് ട്രേഡിംഗ് എന്ന തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡ് പോർട്ട്‌ഫോളിയോ കമ്പനികളിലൊന്നായി വളർത്തിയെടുത്ത സിദ്ധാർത്ഥ് കഴിഞ്ഞ വർഷം അതിന്റെ ഉപഭോക്തൃ ബ്രാൻഡ് വിഭാഗം 500 മില്യൺ ഡോളർ വരുമാനത്തോടെ വിൽപന നടത്തിയിരുന്നു.
അടുത്തിടെ ട്രെൻഡിംഗ് ഡയറി എന്ന പോഡ്‌കാസ്റ്റിൽ നടത്തിയ സംഭാഷണത്തിലാണ് ബിസിനസ്സ് വിറ്റതിനുശേഷം താൻ അനുഭവിച്ച ശൂന്യതയെക്കുറിച്ച് സിദ്ധാർത്ഥ് ശങ്കർ മനസ്സു തുറന്നത്. കമ്പനി വിൽപന നടത്തിയതോടെ നേരിട്ട വൈകാരിക ബുദ്ധിമുട്ടികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഇനി എന്തുചെയ്യണം എന്ന ചിന്ത വല്ലാതെ അലട്ടുന്നതായി വ്യക്തമാക്കി. പ്ലേസ്റ്റേഷനും ഗോൾഫും മാത്രം കളിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് മടുത്തതായും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഉന്നത ബാങ്കിംഗ് ജീവിതം വിട്ടാണ് സിദ്ധാർത്ഥ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്.
Indian-origin entrepreneur Siddharth Shankar shares his feelings of emptiness and loss of purpose after selling his business Tails Trading for $500 million.