ബോളിവുഡും കടന്ന് ആഗോള തലത്തിൽ വ്യാപിച്ച സംഗീത ലോകമാണ് സോനു നിഗത്തിന്റേത്. അദ്ദേഹത്തിന്റെ ആസ്തിയും സമ്പാദ്യവും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. 2024ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പിന്നണി ഗായകരിലൊരാളായ സോനു നിഗത്തിന്റെ ആസ്തി 400 കോടി രൂപയിലധികമാണ്.
1999ൽ പുറത്തിറങ്ങിയ ദീവാന എന്ന ആൽബമാണ് സംഗീതലോകത്തും സമ്പാദ്യലോകത്തും സോനുവിന്റെ ആദ്യ ശ്രദ്ധേയ ചുവടുവെയ്പ്പ്. തുടർന്ന് കൽ ഹോ നാ ഹോ , അഭി മുജ് മേ കഹിൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സോനുവിന്റെ പ്രതിഫലവും ഇരട്ടിയായി. ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മശ്രീ മുതൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വരെ അദ്ദേഹം നേടി. ഈ പുരസ്‌കാരങ്ങങ്ങളിലൂടെ അദ്ദേഹത്തിൻ്റെ പ്രശസ്തിക്കൊപ്പം വരുമാനവും വർധിച്ചു. ജനപ്രിയ സംഗീത പരിപാടിയായ സ..രീ..ഗ..മയുടെ ഹോസ്റ്റ് എന്ന നിലയിലും അദ്ദേഹം വൻ തുക സമ്പാദിച്ചു.
അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേർസ് പോലുള്ളവരുമൊത്തുള്ള ആഗോള പരിപാടികളും അദ്ദേഹത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. സോനു നിഗത്തിൻ്റെ ലൈവ് ഷോകൾ അദ്ദേഹത്തെ യുകെ മുതൽ യുഎസ് വരേക്കും അതിനപ്പുറത്തേക്കും പ്രശസ്തനാക്കി. ദി ഇൻക്രെഡിബിൾസ് ടൂർ , സിംപ്ലി സോനു തുടങ്ങിയ അദ്ദേഹത്തിൻ്റെ ആഗോള ടൂറുകൾ അന്താരാഷ്‌ട്ര തലത്തിൽ അദ്ദേഹത്തിന് വൻ വരുമാനം നൽകി.
ഒരു പാട്ടിന് 25 ലക്ഷം വരെ സോനു പ്രതിഫലമായി കൈപ്പറ്റുന്നു. ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ നിരവധി പരസ്യചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഇതിനും അദ്ദേഹം ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നു. നിരവധിയിടങ്ങളിൽ ആഢംബര ബംഗ്ലാവുകളുള്ള സോനുവിന്റെ ഇഷ്ട വീട് ദുബായിലേതാണ്. ഈ ബംഗ്ലാവിനു മാത്രം 25 കോടിയിലധികം വില വരും. പാട്ടിലൂടെയല്ലാതെ സംരംഭകത്വത്തിലൂടെയും സോനു നിഗം വൻ തുകയുണ്ടാക്കുന്നു. ഐ ബിലീവ് മ്യൂസിക് എന്ന സ്വന്തം മ്യൂസിക് ലേബലിലൂടെ അദ്ദേഹത്തിന് കോടികളുടെ വരുമാനം ലഭിക്കുന്നുണ്ട്. നാലര കോടിയുടെ Range Rover Vogue മുതൽ നീളുന്ന വൻ ആഢംബര കാർ കലക്ഷനും താരത്തിനുണ്ട്.
Discover how Sonu Nigam built a net worth of ₹350-400 crore in 2024. From chart-topping songs to global concerts, business ventures, and brand endorsements, explore the journey of this Bollywood music icon.