ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ സ്‌പോർട്‌സ് കോംപ്ലക്‌സ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. അഹമ്മദാബാദിലെ നരൻപുരയിലാണ് പടുകൂറ്റൻ സ്പോർട്സ് കോംപ്ലക്സ്. ₹825 കോടി ചിലവിൽ നിർമ്മിച്ച ഈ സൗകര്യത്തിൽ ലോകോത്തര ജല, ഇൻഡോർ, ഔട്ട്‌ഡോർ സ്‌പോർട്‌സ് അരീനകൾ, അത്‌ലറ്റ് പാർപ്പിടം, പരിശീലന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ആഗോളതലത്തിൽ പ്രധാന കായിക ശക്തിയായി ഇന്ത്യ വികസിക്കുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണ് സ്പോർട്സ് കോംപ്ലക്സെന്ന് അമിത് ഷാ പറഞ്ഞു. 2047ഓടെ ഇന്ത്യയെ മുൻനിര കായിക രാഷ്ട്രമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതു കൂടിയാണ് കേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനദണ്ഡങ്ങൾ പാലിക്കുന്ന ജല സമുച്ചയം, അകത്തും പുറത്തും കായിക വിനോദങ്ങൾക്കുള്ള ആധുനിക സൗകര്യങ്ങൾ, കായികതാരങ്ങൾക്കുള്ള താമസ സൗകര്യങ്ങളും പരിശീലന സൗകര്യങ്ങളും തുടങ്ങിയ സജ്ജീകരണങ്ങളാണ് നരൻപുര സ്പോർട്സ് കോംപ്ലക്സിൽ ഉള്ളത്. കോമൺവെൽത്ത് ഗെയിംസ് പോലുള്ള പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള തരത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
India’s largest sports complex, built at a cost of ₹825 crore, was inaugurated in Naranpura, Ahmedabad, featuring world-class facilities.