കന്നഡ ടിവി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ബാലതാരമാണ് കീർത്തന. എന്നാലിന്ന് അതിലുമെത്രയോ ഉയർന്ന തലത്തിലാണ് എച്ച്.എസ്. കീർത്തന അറിയപ്പെടുന്നത്-ഐഎഎസ് ഓഫീസർ എന്ന നിലയിൽ. അഭിനയരംഗത്തു നിന്നും സിവിൽ സർവീസ് ലോകത്തേക്കെത്തിയ കീർത്തനയുടെ വിജയവഴി അറിയാം.

നാല് വയസ്സ് മുതലാണ് കന്നഡ സീരിയലുകളിലും മറ്റും കീർത്തന അഭിനയിച്ചുതുടങ്ങിയത്. വെറും പതിനഞ്ച് വയസ്സിനിടയിൽ കീർത്തന 32 സിനിമകളിലും 48 ടിവി സീരിയലുകളിലും വേഷമിട്ടു. തമിഴ് സൂപ്പർതാരം വിജയ്ക്കൊപ്പം വരെ കീർത്തന അഭിനയിച്ചിട്ടുണ്ട്.

എന്നാൽ പതിനഞ്ചാം വയസ്സിൽ കീർത്തന കരിയർ സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തു. അഭിനയം മതിയാക്കി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു ആ തീരുമാനം. മകളെ ഐഎഎസ് ഓഫീസറാക്കുക എന്ന കീർത്തനയുടെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം കൂടി ഈ കരിയർ മതിയാക്കലിനുണ്ടായിരുന്നു.

ആ ലക്ഷ്യം കഠിനമായിരുന്നു. 2011ൽ കീർത്തന കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ (KAS) പാസ്സായി. പിന്നീടാണ് യുപിഎസ് സി എന്ന ലക്ഷ്യത്തിലേക്ക് വരുന്നത്. യുപിഎസ് സി പരീക്ഷയ്ക്കിരുന്ന കീർത്തനയ്ക്ക് നിരാശയായിരുന്നു ഫലം. ആ നിരാശകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ 2019ൽ കീർത്തന സിവിൽ സർവീസ് പരീക്ഷയിൽ 167ആം റാങ്ക് നേടി. ഐഎഎസ് സ്വന്തമാക്കിയ കീർത്തന നിലവിൽ കർണാട ചിക്കമംഗളൂരു ജില്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.  

Read about the remarkable journey of former Kannada child artist H.S. Keerthana, who transitioned from cinema to become an IAS officer.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version