റോബോട്ടിക്സും അനുബന്ധ ടെക്നോളജിയും പഠിപ്പിക്കാൻ കേരളത്തിലെ ആദ്യ റോബോപാർക്ക് വരുന്നു. ഇന്ത്യയിലാദ്യമായി വരുന്ന റോബോപാർക്ക് സംരംഭം കേരള സ്റ്റാർട്ടപ് മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ തൃശൂരിലാണ് വരുന്നത്. ഇങ്കർ റോബോട്ടിക്സ് (INKER ROBOTICS) ആണ് പാർക്കിന് നേതൃത്വം നൽകുന്നത്.

നിർമിത ബുദ്ധിയിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാണ് റോബോ പാർക്ക് പ്രവർത്തനം. ഫ്യൂച്ചറിസ്റ്റിക് സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള സംരംഭമായ റോബോ പാർക്കിൽ പൊതു വിദ്യാഭ്യാസത്തിനായി റോബോ ലാൻഡ്, റോബോട്ടിക്സ് പഠനകേന്ദ്രം, നിർമാണകേന്ദ്രം, പത്ത് ടെക് സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേറ്റർ എന്നീ നാല് വിഭാ​ഗങ്ങളാണ് ഉണ്ടാകുക.

പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളായ റോബോ ലാൻഡും പഠനകേന്ദ്രവും എട്ട് മാസത്തിനുള്ളിൽ ആരംഭിക്കും. ബാക്കി രണ്ട് വിഭാ​ഗങ്ങളുടെ പ്രവർത്തനം പിന്നീടുള്ള ആറ് മാസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി.

തൃശ്ശൂരിനെ ടെക് ടൂറിസം ഹബ്ബാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാ പ്രായത്തിലുള്ളവർക്കും നൂതന സാങ്കേതിക വിദ്യകൾ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് റോബോ പാർക്കിലെ സജ്ജീകരണങ്ങൾ. സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള അമ്യൂസ്മെന്റ് പാർക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടമായ റോബോ ലാൻഡിലൂടെ സാധ്യമാകുക.

റോബോട്ടിക്സ്, എഐ, ഐഒടി, ഹോളോ​ഗ്രാം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ആളുകൾക്ക് റോബോ ലാൻഡിലൂടെ നേരിട്ട് കണ്ട് മനസ്സിലാക്കാനാകും. ടെക് പ്രൊജക്റ്റുകളും പുസ്തകങ്ങളും വാങ്ങാനുള്ള അവസരവും ഉണ്ടാകും.

തൃശ്ശൂർ ജില്ലാ പഞ്ചായത്താണ് പദ്ധതിക്കായി ഭൂമി നൽകിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ട ആശയങ്ങൾ വികസിപ്പിച്ചതും നടപ്പിലാക്കുന്നതും ഇങ്കർ റോബോട്ടിക്സ് ആണ്.

Discover Kerala’s first Robopark in Thrissur, an innovative hub for robotics and AI technologies. Led by Inker Robotics, the park features Roboland, a learning center, manufacturing unit, and startup incubator, aiming to transform Thrissur into a tech tourism destination.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version