ഒരു മില്യൺ ഡോളർ (8 കോടി രൂപ) ലക്കി ഡ്രോ വിജയിയായി സിംഗപ്പൂരിലുള്ള ഇന്ത്യക്കാരൻ. മാസങ്ങൾക്ക് മുൻപ് ഭാര്യയ്ക്കായി വാങ്ങിയ സ്വർണമാലയാണ് ബാലസുബ്രമണ്യൻ ചിദംബരത്തിന് ഭാഗ്യം കൊണ്ടു വന്നത്. 21 വർഷത്തോളമായി സിംഗപ്പൂരിൽ പ്രൊജക്റ്റ് എഞ്ചിനീയറായി ജോലി നോക്കുകയാണ് ചിദംബരം. സ്വർണം വാങ്ങിയ ജ്വല്ലറി നടത്തിയ ലക്കി ഡ്രോയിലാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഭാര്യയുടെ നിർദേശപ്രകാരമാണ് ചിദംബരം സ്വർണം വാങ്ങിയത്. ഇങ്ങനെ ഭാര്യ കൊണ്ടു വന്ന ഭാഗ്യത്തിന്റെ ആനന്ദത്തിലാണ് അദ്ദേഹം.

ജ്വല്ലറിയുടെ വാർഷിക പരിപാടിയുടെ ഭാഗമായാണ് ലക്കി ഡ്രോ നടത്തിയത്. 250 സിംഗപ്പൂർ ഡോളറിനു മുകളിൽ സ്വർണം വാങ്ങുന്നവർക്കായിരുന്നു നറുക്കെടുപ്പ് നടത്തിയത്. എന്നാൽ ചിദംബരമാകട്ടെ 6000 സിംഗപ്പൂർ ഡോളറിനുള്ള സ്വർണം വാങ്ങിയിരുന്നു. സമ്മാനർഹനായതിൽ വലിയ സന്തോഷമുണ്ടെന്നും വാർത്ത ആദ്യം വിശ്വസിക്കാനായില്ലെന്നും ചിദംബരം പറഞ്ഞു. സമ്മാനർഹമായ തുകയുടെ ഒരു പങ്ക് സിംഗപ്പൂരിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി ചിലവഴിക്കുമെന്നും ചിദംബരം.

Balasubramanian Chidambaram, an Indian project engineer in Singapore, wins a million-dollar lucky draw after purchasing a gold necklace for his wife. The 21-year veteran plans to donate a part of his prize to the Indian community in Singapore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version