ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ തുർക്കി പാക് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ തട്ടിയ ഉലച്ചിൽ വഷളാവുന്നതായി റിപ്പോർട്ട്. തുർക്കിയുമായുള്ള വ്യാപാര കരാറുകളും പദ്ധതികളും ഇന്ത്യ പുന:പരിശോധിക്കുന്നതായും ചില കരാറുകൾ റദ്ദാക്കാൻ വരെ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. അടിസ്ഥാന സൗകര്യ, വ്യോമയാന കരാറുകൾ അടക്കമുള്ളവയാണ് ഇന്ത്യ പുനഃപരിശോധിക്കുന്നത്.

പാക്കിസ്ഥാന് പിന്തുണ നൽകിയതിനെത്തുടർന്ന് കേന്ദ്രസർക്കാർ സുരക്ഷാ അനുമതി റദ്ദാക്കിയ തുർക്കിഷ് കമ്പനി സെലിബി (Celebi Airport Services) ഇന്ത്യയിൽ മുംബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സർവ്വീസ് നടത്തിയിരുന്നു. രാജ്യസുരക്ഷയുടെ പേരിൽ ഇന്നലെയാണ് അടിയന്തരമായി സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രം എടുത്തുകളഞ്ഞത്. കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയിലെ 9 വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് ഉൾുപ്പെടെയുള്ള സർവ്വീസുകളാണ് സെലിബി ചെയ്തിരുന്നത്. കൊച്ചിയിലും കണ്ണൂരും സെലിബി സർവ്വീസ് നൽകിയിരുന്നു. ഇത് കൂടാതെ ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നെ, ഗോവ എന്നിവിടങ്ങളിലും സെലിബി സർവ്വീസ് ഉണ്ടായിരുന്നു.

പാസഞ്ചർ സർവ്വീസ്, ലോ‍‍ഡ‍് കൺട്രോൾ, ഫ്ലൈറ്റ് ഓപ്പറേഷൻസ്, റാംപ് സർവ്വീസ്, കാർഗോ, പോസ്റ്റൽ സർവ്വീസുകളും സെലിബി നൽകിയിരുന്നു.
പാസഞ്ചർ സർവ്വീസുകൾ കൂടാതെ കാർഗോ സർവ്വീസുകളും സെലിബിക്കുണ്ട്.

അതേസമയം, മറ്റ് ടർക്കിഷ് കമ്പനികളുമായുള്ള കരാറുകൾ ഉൾപ്പെടെയുള്ള എല്ലാ പദ്ധതികളും സൂക്ഷ്മപരിശോധനയിലാണെന്ന് കേന്ദ്ര ഗവണമെന്റിലെ മുതിർന്ന ഉദ്യാഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതു, സ്വകാര്യ മേഖലകളിലെ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം വിശദമായ ഡാറ്റകൾ ശേഖരിക്കുകയാണ്. നിലവിൽ ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ജമ്മു കാശ്മീർ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓട്ടോമൊബൈൽ, ഐടി, മെട്രോ റെയിൽ അടക്കമുള്ള മേഖലകളിലായി ടർക്കിഷ് കമ്പനികൾക്ക് നിക്ഷേപമുണ്ട്.  

2024 സാമ്പത്തികവർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം 10.4 ബില്യൺ യുഎസ് ഡോളറായിരുന്നു. നിർമാണം, ഉത്പാദനം, വ്യോമയാനം, മെട്രോ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ തന്ത്രപരമായ മേഖലകളിലും വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ മേഖലകളിലും ഇന്ത്യയിൽ ടർക്കിഷ് നിക്ഷേപമുണ്ട്. തുർക്കി പാക് അനുകൂല നിലപാട് എടുത്തതിനെ തുടർന്ന് തുർക്കിയിൽ നിന്നുള്ള വ്യാപാര സാധനങ്ങളുടെ ഇറക്കുമതി, തുർക്കിയിലേക്കുള്ള വിനോദസഞ്ചാരം എന്നിവയെ സംഭവം നേരത്തെതന്നെ ബാധിച്ചിരുന്നു.

India reviews billion-dollar infrastructure and aviation deals with Turkey, revoking Çelebi’s security clearance amid rising tensions over Turkey’s support for Pakistan.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version