ഹഡിൽ ഗ്ലോബൽ വേദിയിൽ ശശി തരൂർ എംപി,  Shashi Tharoor MP at Huddle Global

കേരളത്തിലെത്തുന്ന സംരംഭകർക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അത്തരം സാഹചര്യം ഒരുക്കുന്നതിൽ സ്റ്റാർട്ടപ്പ് കൂട്ടായ്മകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ശശി തരൂർ എംപി. വലിയ മെട്രോ നഗരങ്ങളായ മുംബൈ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ നിന്നും  ടയർ 2 സിറ്റികളിലേക്ക് മാറാൻ ഒരുങ്ങുകയാണ് സംരംഭക ലോകം. ഇത് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങൾക്ക് ഏറെ ഗുണം ചെയ്യും. അങ്ങനെ ഇവിടെയെത്തുന്ന സംരംഭകർക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് കേരളത്തിന്റെ കടമയാണ്. ഇത്തരം സാഹചര്യം ഒരുക്കുന്നതിൽ ഹഡിൽ ഗ്ലോബൽ പോലുള്ള കൂട്ടായ്മകൾക്ക് ഏറെ പങ്ക് വഹിക്കാനുണ്ട്. ഹഡിൽ ഗ്ലോബൽ 2024 അവസാന ദിനത്തിൽ മുഖ്യ പ്രഭാഷകനായി എത്തിയ ശശി തരൂർ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിക്കവെ പറഞ്ഞു.

ഹഡിലിന്റെ വളർച്ച ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലാണ്. ആദ്യ രണ്ട് എഡിഷനുകളിൽ ഡൽഹിയിൽ നിന്നും മറ്റുമുള്ള ആളുകൾ എത്തിയപ്പോൾ പിന്നീട് ലോകമെങ്ങുമുള്ള പ്രതിനിധികൾ സ്റ്റാർട്ടപ്പ് വേദിയുടെ ഭാഗമായി. ഇത് സംരംഭകർക്ക് ആഗോള സാധ്യത തുറക്കുന്നു. മികച്ച രീതിയിലുള്ള തുടക്കമാണ് ഒരു ഫോറം എന്ന നിലയിൽ ഹഡിലിന് നേടാനായത്. വിവിധ മേഖലകളിൽ നിന്നുള്ളവരെ പരസ്പരം അറിയാൻ സഹായിക്കുന്നതാണ് ഹഡിലിന്റെ ഏറ്റവും വലിയ സവിശേഷത. ആഗോള സ്റ്റാർട്ടപ്പുകളെ കേരളത്തിലേക്കും ഇന്ത്യയിലേക്കും ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഹഡിൽ ഗ്ലോബലിന് ചെയ്യാനാകും. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്.

ക്വാണ്ടം കംപ്യൂട്ടിങ്ങ് ആയിരിക്കും ടെക് ലോകത്തെ അടുത്ത മഹാ വിപ്ലവം എന്ന് ശശി തരൂർ പറഞ്ഞു. എഐ, റോബോട്ടിക്സ് മേഖലകൾ ഇന്ന് പുതിയ വാക്കുകളല്ല. നിരവധി സംരംഭകർ ആ മേഖലയിൽ ഇപ്പോഴുണ്ട്. എന്നാൽ ക്വാണ്ടം ടെക്നോളജി പോലുള്ള മേഖലകളിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുള്ള സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Shashi Tharoor MP highlights the importance of fostering an entrepreneurial ecosystem in Kerala at Huddle Global 2024. He emphasizes the role of Tier 2 cities, global opportunities, and emerging technologies like quantum computing.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version