ബ്രിട്ടീഷ് സൈക്കിൾ ബ്രാൻഡായ മഡ്ഡിഫോക്സ് ഈ മാസം ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരായി അനന്ത വെഞ്ച്വേഴ്സുമായി കമ്പനി കരാർ ഒപ്പിട്ടു.

Muddyfox bicycle brand India launch

അമേരിക്കയിൽ ഓഫ്-റോഡിംഗ് സൈക്കിളുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആ പ്രവണത യുകെയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1980കളിൽ മഡ്ഡിഫോക്സ് സ്ഥാപിതമായത്. 1985-ൽ മഡ്ഡിഫോക്സ് “കൊറിയർ” എന്ന മോഡൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ എത്തിയ ഈ മോഡൽ പിന്നീട് ഒരു സിറ്റി ഐക്കണായി മാറി. 1987 ആയപ്പോഴേക്കും മഡ്ഡിഫോക്സ് പ്രതിവർഷം 20,000 യൂണിറ്റുകൾ വിറ്റഴിക്കുകയും യുകെ മൗണ്ടൻ ബൈക്ക് വിപണിയുടെ ഏകദേശം 50 ശതമാനം പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ വിൽപ്പന പ്രതിവർഷം 100,000 യൂണിറ്റിലെത്തി.

അനന്ത വെഞ്ച്വേഴ്‌സുമായി ചേർന്ന്, രാജ്യത്ത് ശക്തമായ വിപണി അടിത്തറ സ്ഥാപിക്കുമെന്ന് മഡ്ഡിഫോക്സ് ഏഷ്യ പസഫിക് മാനേജിംഗ് ഡയറക്ടർ സാഹിൽ മെഹ്‌റോത്ര പറഞ്ഞു. ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ, വിവിധ സെഗ്‌മെന്റുകളെയും പ്രായ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന 18 മോഡലുകളാണ് മഡ്ഡിഫോക്സ് അവതരിപ്പിക്കുക. MTB, ഹൈബ്രിഡ്, ലേഡീസ്, കിഡ്‌സ് വിഭാഗങ്ങളിലായിരിക്കും മോഡലുകൾ. ആവശ്യാനുസരണം കൂടുതൽ മോഡലുകളും വിപുലമായ ആക്‌സസറികളും അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

Iconic British cycle brand Muddyfox is entering the Indian market in partnership with Ananta Ventures. Explore their lineup of 18 models across MTB, Hybrid, and Kids segments.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version