നിഗൂഢതകൾ നിറഞ്ഞ രാജ്യം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ഉത്തര കൊറിയയുടെ പേരാകും. എന്നാൽ അതിലും നിഗൂഢമായ മറ്റൊരു രാജ്യം മധ്യേഷ്യയിലുണ്ട്-തുർക്ക്മെനിസ്താൻ. ആവോളം പ്രകൃതിഭംഗിയും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുമുണ്ടായിട്ടും അതെല്ലാം ഒളിച്ചുവെച്ച പോലെ യാതൊരു ടൂറിസം പ്രവർത്തനങ്ങളും നടത്താതെ നിഗൂഢമായി കഴിയുന്ന രാജ്യമാണ് തുർക്ക്മെനിസ്താൻ.

1925 മുതൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു തുർക്ക്മെനിസ്താൻ. സോവിയറ്റ് യൂണിയന്റെ പതനത്തോടെ രൂപീകൃതമായ ഇന്നത്തെ തുർക്ക്മെനിസ്താൻ നിലവിൽ ഏകാധിപത്യ ഭരണത്തിനു കീഴിലാണ്. രാജ്യത്തെ 60 ശതമാനം ജനങ്ങളും ടർക്കിഷ് വംശജരാണ്. തുർക്ക്മെനിസ്താന്റെ തലസ്ഥാനമായ അഷ്ഗാബാദ് പ്രണയനഗരം എന്നാണ് അറിയപ്പെടുന്നത്.

തുർക്ക്മെനിസ്താനിലേക്ക് ഉത്തര കൊറിയയിലെ പോലെ സന്ദർശകർക്ക് വിലക്കൊന്നും ഇല്ല. എന്നാൽ കടുകട്ടി വിസാ നിയമങ്ങളാണ് ഇങ്ങോട്ടുള്ള സന്ദർശകരെ മടക്കിയയക്കുന്നത്. ഇക്കാരണം കൊണ്ട് വളരെ കുറച്ച് വിദേശ സന്ദർശകരേ ഇവിടെയെത്താറുള്ളൂ. അത് കൊണ്ട് തന്നെ മധ്യേഷ്യയിലെ ഈ സുന്ദര രാജ്യം ലോകത്തിന്റെ മുൻപിൽ നിഗൂഢതകളോടെ നിലയുറപ്പിക്കുന്നു.
Discover Turkmenistan, a hidden gem in Central Asia known for its white marble capital, unique traditions, and mysterious allure. Learn about its visa process, cultural oddities, and stunning architecture.