സംസ്ഥാനത്തെ പ്രധാന സംരംഭക സമ്മേളനമായ ടൈക്കോൺ കേരള (TiECON Kerala 2024) ഡിസംബർ 4,5 തിയ്യതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. മിഷൻ 2030, കേരളത്തെ രൂപാന്തരപ്പടുത്തുന്നു എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം കേരളത്തിന്റെ ഭാവി വികസന സാധ്യതകൾ ചർച്ച ചെയ്യും.

അടിസ്‌ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുക, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സാധ്യമാക്കുക, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണത്തിന് നൂതനാശയങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു. വ്യവസായങ്ങൾ ആധുനികവത്കരിക്കുന്നതിനും സുസ്‌ഥിര വളർച്ചയ്ക്കുമായി കേരള വികസന റോഡ് മാപ്പ് തയ്യാറാക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഭാഷകരും നിക്ഷേപകരും സമ്മേളത്തിന്റെ ഭാഗമാകും.

ടൈക്കോണിന്റെ 13ാം എഡിഷൻ ആണ് ടൈക്കോൺ കേരള 2024. പുതുസംരംഭകരെ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംഘടനയാണ് ടൈ കേരള. സുസ്‌ഥിര വളർച്ചയ്ക്കും ആധുനികവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും ഊന്നൽ നൽകി കേരളത്തിന്റെ ഭാവി വികസനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് ടൈക്കോൺ കേരള 2024 സമ്മേളത്തിന്റെ പ്രധാന ലക്ഷ്യം. സംസ്‌ഥാനത്തെ നിലവിലെ സംരംഭകത്വ ആവാസവ്യവസ്ഥയും ബിസിനസ്സ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള സർക്കാർ നയവും ടൈക്കോൺ സമ്മേളനം ചർച്ച ചെയ്യുമെന്നും ടൈക്കോൺ കേരള 2024 ചെയറും വൈസ് പ്രസിഡൻ്റുമായ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. നൂതനാശയങ്ങൾ, ഗവേഷണം, വികസനം, വ്യവസായ- അക്കാദമിക് -സർക്കാർ സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയുടെ ആഗോള ഹബ്ബായി മാറാനുള്ള സമാനതകളില്ലാത്ത അവസരമാണ് അടുത്ത അഞ്ച് വർഷം കേരളത്തിന് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൈക്കോൺ 2024 റജിസ്ട്രേഷന്: [www.tieconkerala.org](http://www.tieconkerala.org) എന്നീ വൈബ്സെറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 7025888862 എന്ന നമ്പറിൽ ബന്ധപ്പെടാം.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version