ഗഗൻയാൻ ലോഞ്ച് 2026ൽ

രാജ്യത്തിന്റെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യം (Gaganyaan Mission) 2026ൽ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഇതിന്റെ പ്രാരംഭഘട്ടമായി ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ അടുത്ത വർഷം ആദ്യം നടപ്പാക്കും.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനായുള്ള ഇന്ത്യയുടേയും ഐഎസ്ആർഒയുടേയും ആദ്യ ദൗത്യമാണ് ഗഗൻയാൻ. ബഹിരാകാശ മനുഷ്യയാത്രാ സംഘത്തെ മൂന്ന് ദിവസത്തെ പര്യവേക്ഷണത്തിനായി 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

പദ്ധതി വിജയിച്ചാൽ സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

കഴിഞ്ഞ നാല് വർഷത്തോളമായി ഐഎസ്ആർഒ ഗഗൻയാന് വേണ്ടി തയ്യാറെടുക്കുകയാണ്. ദൗത്യത്തിനായുള്ള റോക്കറ്റ് സജ്ജമാണ്. ഡിസംബറിൽ ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം ലക്ഷ്യമിട്ടിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് നീളുകയായിരുന്നു. ആദ്യ പരീക്ഷണദൗത്യത്തിൽ വ്യോംമിത്ര എന്ന റോബോട്ടുമായാണ് ഗഗൻയാൻ ബഹിരാകാശത്തെത്തുക. സമാനരീതിയിൽ രണ്ട് ലോഞ്ചുകൾ കൂടി നടത്തും. ഇവ മൂന്നും വിജയകരമായാൽ മനുഷ്യ യാത്രാ ദൗത്യത്തിലേക്ക് കടക്കുമെന്ന് സോമനാഥ് പറഞ്ഞു.

ISRO Chairman S. Somnath announced the Gaganyaan Mission, India’s first human spaceflight project, expected to launch in 2026. Unmanned test missions will begin in 2024, paving the way for India to join the elite club of spacefaring nations.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version