ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ (ICG) ജോലി നേടാൻ അവസരം. ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകളുള്ളത്. നവംബർ 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

indian coast guard recruitment

തസ്തികയ്ക്ക് അനുസരിച്ച് 18നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സൂക്ഷ്മപരിശോധന, രേഖ പരിശോധന, എഴുത്തുപരീക്ഷ, നൈപുണ്യ പരീക്ഷ, മെറിറ്റ് ലിസ്റ്റ് എന്നിങ്ങനെയാണ് തിരഞ്ഞെടുക്കൽ പ്രക്രിയ. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്തികയിലേക്ക്, അപേക്ഷകർക്ക് സാധുവായ ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഇതിനുപുറമേ കുറഞ്ഞത് രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം.

മറ്റ് തസ്തികകൾക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. അതേസമയം ലാസ്കർ ഫസ്റ്റ് ക്ലാസ് തസ്തികയ്ക്ക് മൂന്ന് വർഷത്തെ സേവന പരിചയം നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾ ഡ്രൈവർ, എംടിഎസ് തസ്തികകൾക്ക് 18 മുതൽ 27 വയസ്സ് വരെയും ലാസ്കർ തസ്തികകൾക്ക് 30 വയസ്സ് വരെയും പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.

അപേക്ഷാ പ്രക്രിയ ഓഫ്‌ലൈനാണ്. ഔദ്യോഗിക അറിയിപ്പിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് എല്ലാ വിശദാംശങ്ങളും ഇംഗ്ലീഷിലോ ഹിന്ദിയിലോ പൂരിപ്പിക്കുക. നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് അടുത്തിടെ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം.വയസ്സ് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), സാധുവായ ഐഡി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അറ്റാച്ച് ചെയ്തുവേണം അപേക്ഷ സമർപ്പിക്കാൻ. ഫോമിനൊപ്പം 50 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പും വെയ്ക്കണം.

പൂരിപ്പിച്ച അപേക്ഷ അയക്കേണ്ട വിലാസം: The Commander, Coast Guard Region (A&N), Post Box No. 716, Haddo (PO),
Port Blair – 744102, Andaman & Nicobar Islands.

indian coast guard (icg) invites offline applications for various group ‘c’ posts including mts and driver. 10th pass candidates can apply by november 11.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version