നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്നു കൂടി ഹജ്ജ് വിമാന സർവീസിന് അനുമതി നേടി സ്പൈസ് ജെറ്റ്. കൊൽക്കത്ത, ഗുവാഹത്തി, ശ്രീനഗർ, ഗയ എന്നിവിടങ്ങളിൽ നിന്നായി ഹജ്ജ് തീർത്ഥാടകരെ യാത്രയയ്ക്കാനുള്ള പ്രത്യേക അനുമതിയാണ് സ്പൈസ് ജെറ്റിന് ലഭിച്ചത്. ഇതോടെ 2025ലെ ഹജ്ജ് വിമാന സർവീസിൽ നിന്നും 185 കോടി രൂപ വരുമാനമുണ്ടാക്കുകയാണ് സ്പൈസ് ജെറ്റിന്റെ ലക്ഷ്യം. സ്പൈസ് ജെറ്റിന്റെ ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർധനവുണ്ടാകും. 2024ൽ 13000 തീർത്ഥാടകരെ കൊണ്ടുപോയ സ്ഥാനത്ത് ഇത്തവണ 15500 തീർത്ഥാടകരെ കൊണ്ടുപോകാനാകും.
100 പ്രത്യേക ഹജ്ജ് വിമാനങ്ങളാണ് 2025ൽ സ്പൈസ് ജെറ്റ് പറപ്പിക്കുക. യാത്രക്കാരുടെ എണ്ണം വർധിച്ചതിനാൽ നേരോ ബോഡി വിമാനങ്ങൾക്കൊപ്പം വൈഡ് ബോഡി എയർക്രാഫ്റ്റുകളും ഉപയോഗിക്കും. 2019 മുതൽ എല്ലാ വർൽവും സ്പൈസേ ജെറ്റ് ഹജ്ജ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. 2024 ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് മികച്ച് സൗകര്യം നൽകാനായി സ്പൈസ് ജെറ്റ് രണ്ട് വൈഡ് ബോഡി എയർബസ് എ340 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
SpiceJet secures approval to operate Hajj flights from Kolkata, Guwahati, Srinagar, and Gaya in 2025, aiming to carry 15,500 pilgrims. The airline plans to operate 100 flights, using both wide-body and narrow-body aircraft to enhance passenger experience.