ഇന്ത്യയിലെ കോഫി ബിസിനസ്സിൽ വൻ മാറ്റം കൊണ്ടു വരാൻ ടാറ്റ. നിലവിൽ അമേരിക്കൻ കോഫിഹൗസ് ഭീമൻമാരായ സ്റ്റാർബക്സ് കോർപറേഷനുമായി ചേർന്ന് ഇന്ത്യയിൽ നടത്തുന്ന സംരംഭങ്ങളുടെ എണ്ണം കൂട്ടാനാണ് ടാറ്റയുടെ തീരുമാനം. 2027-28ഓടെ ആയിരം പുതിയ സ്റ്റാർബക്സുകൾ തുറക്കാനാണ് ടാറ്റയുടെ പദ്ധതി. നോയൽ ടാറ്റ ടാറ്റാ ട്രസ്റ്റ്സ് ചെയർമാനായി മാസങ്ങൾക്കകമാണ് വൻ വിപുലീകരണ പദ്ധതി. ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സ് (TCPL) ആണ് ഇന്ത്യയിൽ സ്റ്റാർബക്സ് കഫേകൾ നടത്തുന്നത്.
2012ൽ രത്തൻ ടാറ്റ ടാറ്റാ ചെയർമാൻ ആയിരിക്കുന്ന സമയത്താണ് സ്റ്റാർബക്സും ടാറ്റയുമായി ഇന്ത്യയിലെ കൂട്ടുകെട്ട് ആരംഭിച്ചത്. അമേരിക്കൻ രീതിയിൽ ഇന്ത്യൻ രുചികൾ കൂടി ഉൾച്ചേർത്ത സംരംഭമായിരുന്നു ടാറ്റയുടെ ലക്ഷ്യം. അതിവേഗം വളർന്ന ടാറ്റ സ്റ്റാർബക്സിന് ഇപ്പോൾ ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും സ്റ്റോറുകൾ ഉണ്ട്.
2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം 70 പ്രമുഖ നഗരങ്ങളിലായി 457 സ്റ്റോറുകളാണ് ടാറ്റ സ്റ്റാർബക്സിന് ഉള്ളത്. 1,218 കോടി രൂപയാണ് ടാറ്റ സ്റ്റാർബക്സിന്റെ 2024ലെ വരുമാനം. എല്ലാ പ്രമുഖ നഗങ്ങളിലും പത്ത് വീതം സ്റ്റാർബക്സുകൾ തുറക്കാനാണ് ടാറ്റയുടെ ഭാവി തീരുമാനം. ടയർ 2, 3 നഗരങ്ങൾക്ക് ടാറ്റ പുതിയ സ്റ്റാർബക്സ് തുടങ്ങുന്നതിൽ പ്രാധാന്യം നൽകും. ഇത് കൂടാതെ മൈബിസ്ട്രോ (MyBistro) എന്ന പുതിയ കോഫി-ടീ സംരംഭവും ടാറ്റ അണിയറയിൽ ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ 25000 കോടി രൂപയുടെ ടീ മാർക്കറ്റിൽ സ്വാധീനം ഉണ്ടാക്കുകയാണ് ഇതിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്.
Tata Starbucks plans to expand to 1,000 outlets by FY2027-28, focusing on India’s growing coffee culture. With 457 stores in 70 cities, Tata Consumer Products sees coffee as a key growth driver, leveraging café and vending businesses for profitability and market leadership.