വൻ ബിസിനസുകാരെ സംബന്ധിച്ച് പ്രൈവറ്റ് ജെറ്റ് വാങ്ങുന്നത് ഒരു തരം ആഢംബര പൂർണതയാണ്. അംബാനി മുതൽ അദാനി വരേയും ബിൽ ഗേറ്റ്സ് മുതൽ ഇലോൺ മസ്ക് വരേയുമുള്ള ശതകോടീശ്വരൻമാർക്ക് പ്രൈവറ്റ് ജെറ്റുകൾ അവരുടെ ആഢംബര ജീവിതത്തിന് തിലകക്കുറി ചാർത്തുന്നു. എന്നാൽ ഈ പ്രൈവറ്റ് ജെറ്റുകളിൽ ഏറ്റവും വില കൂടിയത് ഇവരുടെ പക്കലൊന്നുമല്ല-അത് സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ അൽ സൗദിന്റെ പക്കലാണ്. പേര് പോലെത്തന്നെ അദ്ദേഹത്തിന്റെ ആസ്തിയും വലുതാണ്. 20 ബില്യൺ ഡോളറാണ് വലീദിന്റെ ആസ്തി.
അദ്ദേഹത്തിന്റെ പക്കലുള്ള ഒരൊറ്റ പ്രൈവറ്റ് ജെറ്റിന്റെ വിലയാകട്ടെ 500 മില്യൺ ഡോളറും.
പ്രൈവറ്റ് ജെറ്റിന്റെ യഥാർത്ഥ ബോയിങ് മോഡൽ 800 പേരെ വഹിക്കാനാകുന്നതും 150 മില്യൺ ഡോളർ വില വരുന്നതുമാണ്. എന്നാൽ രാജകുമാരന്റെ നിർദേശപ്രകാരം ജെറ്റിനുള്ളിലും പുറത്തും മോടി പിടിപ്പിച്ച് വില 450-500 മില്യൺ ഡോളറായി. ടെൻ സീറ്റർ ഡൈനിങ് റൂമും സ്പായും എന്റർടെയ്മെന്റ് ലോഞ്ചും ഒക്കെയായി രാജകുമാരൻ കൊട്ടാരവും കൊണ്ടാണ് പറക്കുന്നത്. ഇത് കൂടാതെ രാജകുമാരന്റെ കയ്യിൽ മറ്റ് നാല് പ്രൈവറ്റ് ജെറ്റുകൾ കൂടിയുണ്ട്.
ഇന്ത്യയിൽ മുകേഷ് അംബാനിയുടെ പക്കൽ പത്തും ഗൗതം അദാനിയുടെയടുത്ത് മൂന്നും പ്രൈവറ്റ് ജെറ്റുകളുണ്ട്. ഇലോൺ മസ്കിനും ബിൽ ഗേറ്റ്സിനുമെല്ലാം ഇതുപോലെ നിരവധി പ്രൈവറ്റ് ജെറ്റുകളുണ്ടെങ്കിലും അവയൊന്നിനും ഒരെണ്ണത്തിന് സൗദി രാജകുമരന്റെ അടുത്ത് ഉള്ളതിന്റെയത്ര വില വരില്ല.
Discover Saudi Prince Alwaleed bin Talal’s $500 million private jet, the world’s most expensive aircraft. Modified from a Boeing model, it redefines luxury travel with a spa, prayer room, and opulent lounge.