സ്വന്തമായി കോടികളുടെ ആഢംബര വീടുകൾ സ്വന്തമാക്കാനുള്ള അപ്രഖ്യാപിത മത്സരത്തിലാണ് ബോളിവുഡ് താരങ്ങൾ. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനാണ് ബോളിവുഡ് ഇതിഹാസ താരം അനുപം ഖേർ. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച, 400 കോടിയിലേറെ രൂപ ആസ്തിയുള്ള അനുപം ഖേർ ഇപ്പോഴും താമസിക്കുന്നത് വാടക അപാർട്മെന്റിലാണ്.

ഇത്ര പ്രശസ്തനായിട്ടും എന്ത് കൊണ്ട് സ്വന്തം വീട് വാങ്ങുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. സ്വന്തമായി വീട് വേണ്ട എന്നത് മനപൂർവം എടുത്ത തീരുമാനം ആണെന്നും പരമ്പരാഗത ചിന്താഗതിയിൽ നിന്നും മാറി സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. വീട് വാങ്ങാനുള്ള തുക ബാങ്കിൽ നിക്ഷേപിച്ചാൽ വാടക നൽകാൻ ആ തുക ഉപയോഗിക്കാം. ഭാവിയിൽ വീടിന് വേണ്ടി ആളുകൾ തല്ല് കൂടുന്നതിനേക്കാൾ നല്ലതാണ് പണം അവർക്ക് വീതിച്ചു നൽകുന്നത്-താരം പറഞ്ഞു.

സ്വന്തമായി വീട് വേണ്ട എന്ന തന്റെ തീരുമാനത്തെ ബോളിവുഡ് നടിയും അനുപമിന്റെ ഭാര്യയുമായ കിരൺ ഖേർ ആദ്യം അംഗീകരിച്ചിരുന്നില്ലത്രേ. പിന്നീട് അവർ അനുപമിന്റെ തീരുമാനവുമായി പൊരുത്തപ്പെട്ടു. 1984ൽ സിനിമാ ലോകത്തെത്തിയ അനുപം ഖേർ നാൽപ്പത് വർഷത്തിനിടെ അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മൂന്ന് കോടിക്കടുത്ത് രൂപയാണ് താരത്തിന്റെ പ്രതിമാസ വരുമാനം. 

Despite a net worth of ₹405 crore, Anupam Kher lives in a rented apartment in Mumbai. His unique take on homeownership emphasizes living in the moment and giving back rather than accumulating wealth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version