പത്താം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് മാസം 7000 രൂപവരെ വരുമാനം കിട്ടുന്ന ബീമാ ശക്തി സ്കീമിനെക്കുറിച്ച് അറിയാമോ?

എൽഐസി (LIC), സ്ത്രീകൾക്കായി നടപ്പാക്കുന്ന ഈ ഇൻഷ്വറൻസ് ഏജന്റ്സ് പദ്ധതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2 ലക്ഷം LIC വനിതാ ഏജന്റുമാരെ സൃഷ്ടിക്കാനാണ് ബീമാ ശക്തി ലക്ഷ്യമിടുന്നത്. 18നും 70നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ​ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക സാക്ഷരതയും സമ്പാദ്യശീലവും വളർത്താൻ പദ്ധതി സഹായിക്കും. എൽഐസി സ്കീമുകൾ പരിചയപ്പെടുത്തുന്നതിൽ മൂന്ന് വർഷത്തെ പരിശീലനം നൽകും. ഈ പരിശീലന കാലയളവിൽ ആദ്യവർഷം മാസം 7000 രൂപ വീതവും, രണ്ടാം വർഷം മാസം 6000 രൂപ വീതവും മൂന്നാം വർഷം മാസാമാസം 5000 രൂപയും സ്റ്റൈപ്പന്റ് നൽകും. ​ഗ്രാമീണരായ വനിതകൾക്ക് വരുമാനവും സാമ്പത്തിക ബോധവും നൽകാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.യോ​ഗ്യരായവർക്ക് LIC India എന്ന എൽഐസി-യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കാം.

PM Modi launched LIC’s Bima Sakhi Yojana in Panipat, empowering rural women as insurance agents and promoting financial inclusion across Ind

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version