വനിതാ ചെസ് ലോകകപ്പ് (FIDE Women’s World Cup) സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപി (Grandmaster Koneru Humpy). ഇതോടെ 38കാരിയായ താരത്തിന്റെ ചെസ് യാത്രയും കരിയർ വഴികളും നേട്ടങ്ങളും വാർത്തകളിൽ നിറയുകയാണ്.

കൊനേരു ഹംപിയുടെ ചെസ് യാത്ര, Koneru Humpy's chess journey

ആന്ധ്രാ പ്രദേശിൽ ജനിച്ച കൊനേരു ഹംപി അഞ്ചാം വയസ്സ് മുതൽ ചെസ്സ് ലോകത്തേക്കെത്തി. ആറു വയസ്സിൽ ജില്ലാ ടൂർണമെന്റുകൾ വിജയിച്ച കൊനേരു എട്ട് വയസ്സാകുമ്പോഴേക്കും ആദ്യ ദേശീയ ടൈറ്റിൽ സ്വന്തമാക്കി. 1997ൽ താരം അണ്ടർ ടെൻ വേൾഡ് യൂത്ത് ടൈറ്റിലും തൊട്ടടുത്ത വർഷം അണ്ടർ ട്വെൽവ് വേൾഡ് യൂത്ത് ടൈറ്റിലും സ്വന്തമാക്കി. 2002ൽ വെറും 15 വയസ്സ് പ്രായമുള്ളപ്പോൾ കൊനേരു ഇന്ത്യയിലെ പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ് മാസ്റ്ററായി ചരിത്രം രചിച്ചു. ഇതോടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരത്തെ തേടി പത്മശ്രീ അടക്കമുള്ള ബഹുമതികളുമെത്തി.  

കഴിഞ്ഞ വർഷം ചെസ് ഒളിംപ്യാഡിൽ (Chess Olympiad) ഇന്ത്യയുടെ സുവർണ നേട്ടത്തിൽ കൊനേരു ഹംപി പ്രധാന പങ്കുവഹിച്ചു. വുമൺസ് വേൾഡ് ചാംപ്യൻഷിപ്പിലേക്കുള്ള (women’s world championship) യാത്രയിൽ വനിതാ ചെസ് ലോകകപ്പ് പ്രധാന സ്ഥാനം വഹിക്കുന്നു. വനിതാ ലോകകപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാർ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ക്യാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് (Candidates Tournament) യോഗ്യത നേടും. 

Grandmaster Koneru Humpy makes history as the first Indian woman to reach the FIDE Women’s World Cup semifinals, highlighting her illustrious chess career.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version