ഇന്ത്യൻ ഉപയോക്താക്കൾക്കായി ഹിന്ദിയിലുള്ള എഐ ചാറ്റ്ബോട്ടുകൾ നിർമിക്കാൻ ആളെത്തേടി മാർക്ക് സക്കർബർഗിന്റെ (Mark Zuckerberg) മെറ്റാ (Meta). മണിക്കൂറിന് 55 ഡോളർ (4850 രൂപ) വരെ പ്രതിഫലത്തിനാണ് എഐ ചാറ്റ്ബോട്ട് ട്രെയിനർമാർ അടക്കമുള്ളവരെ നിയമിക്കുന്നത്.

എഐയെ ഹിന്ദി പഠിപ്പിക്കാൻ മെറ്റാ, Meta seeks trainers to teach AI Hindi

ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവ ഉൾപ്പെടെയുള്ള വിപണികളിൽ എഐ സാന്നിധ്യം വർധിപ്പിക്കാനുള്ള മെറ്റയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ചാറ്റ്ബോട്ടുകൾക്കായി യുഎസ് ആസ്ഥാനമായ സ്റ്റാഫിംഗ് സ്ഥാപനങ്ങളാണ് നിയമനം നടത്തുന്നത്. ക്രിസ്റ്റൽ ഇക്വേഷൻ (Crystal Equation), അക്വെന്റ് ടാലന്റ് (Aquent Talent) പോലുള്ള ഏജൻസികളിലൂടെയാണ് ട്രെയിനർമാരെ തെരഞ്ഞെടുക്കുന്നത്.

ഭാഷയിലെ പ്രാദേശിക ഭേദങ്ങളും സ്വാഭാവികതയും മനസ്സിലാക്കി ഹിന്ദിയിൽ മികച്ച ആശയവിനിമയം നടത്തുന്ന ചാറ്റ്ബോട്ട് വികസിപ്പിക്കുകയാണു മെറ്റയുടെ ലക്ഷ്യം.

Share.

Comments are closed.

Exit mobile version