ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനത്തിനായി റെയിൽവേ ബോർഡ് ഏഴുകോടി രൂപ അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള പ്ലാറ്റ്‌ഫോമുകളുടെ നവീകരണത്തിനൊപ്പം ഷെൽട്ടർ അറ്റകുറ്റപ്പണി, വിപുലീകരണം തുടങ്ങിയവയ്ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

Sasthamkotta Railway Station Development

ഇതിനുപുറമേ പുതിയ ശൗചാലയങ്ങൾ, പഴയ സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം, കാത്തിരിപ്പുകേന്ദ്രം, ഡിജിറ്റൽ അനൗൺസ്‌മെന്റ് സിസിറ്റം, കോച്ച് പൊസിഷൻ ഡിസ്പ്ലേ യൂണിറ്റ്, ഫുഡ് സ്റ്റാളുകൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവയും നവീകരണ പദ്ധതിയിലുണ്ട്. കുടിവെള്ളം, മാലിന്യനിർമാർജനം എന്നിവയ്ക്കും പ്രത്യേക സൗകര്യമൊരുക്കും.

Railway Board sanctions ₹7 crore for Sasthamcotta station upgrade including platform renovation, digital systems, toilets, shelters, and passenger amenities.

Share.

Comments are closed.

Exit mobile version