ടെക്‌നോസിറ്റിയില്‍100 കോടിയുടെ സെമികണ്ടക്ടര്‍ ശേഷി വികസന പാര്‍ക്കും സയന്‍സ്-ടെക്‌നോളജി അനുഭവ പാര്‍ക്കും വരുന്നു. IIITMK യുമായി സഹകരിച്ച് എക്‌സ്ട്ര ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതിയാണിത്. 300-ലധികം ടെക് ഗാലറികളും 500-ഓളം ഇന്ററീക്ടീവ് എക്സ്പീരിയൻസും ഉണ്ടാകും. 10 ഏക്കറിലാണ് ഈ സംരംഭം ഒരുങ്ങുന്നത്. സെമികണ്ടക്ടര്‍ നൈപുണ്യ വികസനം, ശാസ്ത്ര-സാങ്കേതിക അനുഭവങ്ങള്‍, നൂതന സാങ്കേതികവിദ്യ, ഗവേഷണം, സംരംഭകത്വം, വ്യവസായ സഹകരണം, പൊതുജന ഇടപെടല്‍ എന്നിവയെ ഒരൊറ്റ എക്കോസിസ്റ്റത്തിൽ കൂട്ടിയിണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതികവിദ്യ കേവലം പഠിക്കുകയോ പ്രദര്‍ശനമായി കാണുകയോ ചെയ്യുന്നതിന് പകരം അനുഭവിച്ചറിയുകയും പരീക്ഷിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന പുതിയ പഠനമാതൃകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സെമികണ്ടക്ടര്‍ ശേഷി വികസനത്തിനാണ് പദ്ധതിയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. സെമികണ്ടക്ടര്‍ പ്രോസസ് പ്രദര്‍ശന സൗകര്യങ്ങള്‍, ഇലക്ട്രോണിക്‌സ് ലബോറട്ടറികള്‍, ചിപ്പ്-ഡിസൈന്‍ പഠന പരിതസ്ഥിതികള്‍, പ്രോട്ടോടൈപ്പിംഗ് സൗകര്യങ്ങള്‍, സാങ്കേതിക പ്രദര്‍ശന മേഖലകള്‍, വ്യവസായാധിഷ്ഠിത പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.
സെമികണ്ടക്ടര്‍, AI, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം സാങ്കേതികവിദ്യ, ഭാവി മൊബിലിറ്റി, ബയോടെക്‌നോളജി, പുനരുപയോഗ ഊര്‍ജം, സ്മാര്‍ട്ട് സിറ്റികള്‍, ആശയവിനിമയ സംവിധാനങ്ങള്‍, ഓട്ടോമേഷന്‍, നൂതന നിര്‍മ്മാണം, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, മനുഷ്യ-യന്ത്ര ഇടപെടല്‍ തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടും. ഘട്ടംഘട്ടമായി 300-ലധികം സാങ്കേതിക ഗാലറികളും 500-ലധികം സംവേദനാത്മക സാങ്കേതിക അനുഭവങ്ങളും വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
IIITMK and Xtra G Club partner to establish a ₹100 crore Semiconductor & Science-Technology Park in Technocity, Thiruvananthapuram, featuring 300+ tech galleries