നഗരത്തിനുള്ളിലെ ചരക്കുനീക്കത്തിനായി പുതിയ ഇലക്ട്രിക് ത്രീ-വീലർ കാർട്ടുമായി ഇന്ത്യൻ ഇ-വാഹന നിർമാതാക്കളായ റിലോക്സ്. ചെറുകിട, ഇടത്തരം ബിസിനസുകളുടെ ചരക്കുനീക്കം ആയാസരഹിതമാക്കാനാണ് റിലോക്‌സ് Bijli EV Trio എന്ന പുതിയ ത്രീവീലർ കാർട്ടുമായി എത്തുന്നത്.
മുൻപിൽ ഇരുചക്ര വാഹനത്തിനു സമാനമായതും പുറകിൽ രണ്ട് ചക്രങ്ങളും കാർഗോ ഏരിയയും വരുന്ന രൂപകൽപനയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മുച്ചക്ര വാഹനങ്ങളായ ഗുഡ്സ് ഓട്ടോ പോലുള്ളവ പോകാത്തിടത്തും നഗര ഗതാഗതത്തിലും വാഹനം ഗുണം ചെയ്യും.
100-120 കിലോമീറ്റർ ആണ് ബിജിലി ട്രിയോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 500 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുള്ള വാഹനത്തിന്റെ പ്രാരംഭ വില 1.35 ലക്ഷം രൂപ മുതലാണ്. പ്രാദേശിക നികുതി, സബ്‌സിഡി എന്നിവയ്ക്ക് അനുസരിച്ച് വിലയിൽ വ്യത്യാസം വരും. 1200W മോട്ടോർ (60V, IP67 റേറ്റിംഗ്) ആണ് വാഹനത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. വേർപെടുത്താവുന്ന തരത്തിലുള്ള 3KW (NMC) ബാറ്ററിയാണ്
ബിജിലി ട്രിയോയുടെ സവിശേഷത.
ടെലിസ്‌കോപ്പിക് സസ്പെൻഷൻ, വിശാലമായ ബാക്ക് കാർഗോ ഏരിയ എന്നീ ഫീച്ചറുകളുള്ള വാഹനത്തിൽ കാസ്റ്റ് അലുമിനിയം അലോയ് ഫ്രെയിമുമുണ്ട്. കാർഗോ ബോക്‌സ് ഉള്ളതോ അല്ലാതെയോ ആയ മോഡലുകളിൽ വാഹനം ലഭ്യമാണ്.
Rilox EV launches the Bijli Trio, a game-changing electric three-wheeler for urban logistics. Affordable, versatile, and eco-friendly, it’s perfect for small and medium businesses.