പുഷ്പ ടൂവിന്റെ വമ്പൻ ബോക്സോഫീസ് വിജയത്തിന്റെ ആഘോഷത്തിലാണ് അല്ലു അർജുൻ ആരാധകർ. ആദ്യ ദിവസം തന്നെ 282 കോടി രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്. ജവാൻ, ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡാണ് ചിത്രം പഴങ്കഥയാക്കിയത്. ചിത്രത്തിൽ അഭിനയിക്കാൻ അല്ലു 460 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. ഇങ്ങനെ താരമൂല്യം കുതിച്ചുയർന്ന് കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ അല്ലു അർജുൻ കടന്ന് പോകുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ റെഡ്ഢി സ്വന്തം സംരംഭക വഴി തെളിച്ച് വേറിട്ട് നിൽക്കുന്നു.

താരപത്നി എന്നതിലുപരി മികച്ച സംരംഭകയും, വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തകയുമാണ് സ്നേഹ. 2011ലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷവും അല്ലുവിന്റെ താരപരിവേഷം സ്നേഹയെ ബാധിച്ചില്ല. മറിച്ച് സ്വന്തം കരിയറും ബിസിനസ്സും കുടംബകാര്യങ്ങളുമായി സ്നേഹ മുൻപോട്ട് പോയി.

ഹൈദരാബാദിലെ പ്രശസ്തമായ SCIENT ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (SIT) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപകനാണ് സ്നേഹയുടെ പിതാവ് ചന്ദ്രശേഖര റെഡ്ഢി. ചെറുപ്പംതൊട്ടേ വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയ സ്നേഹ ഓക്റിഡ്ജ് ഇന്റനാഷണൽ സ്കൂളിൽ നിന്നാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. അതിനു ശേഷം അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂറ്റ് ഓഫ് ടെക്നോളജിയിൽ (MIT) നിന്നും സ്നേഹ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദം നേടി.

പിന്നീട് യുഎസ്സിൽത്തന്നെ സ്നേഹ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
പഠനശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ സ്നേഹ SITയുടെ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചു.

2016ലാണ് സ്നേഹ സംരംഭക ലോകത്തേക്ക് എത്തുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ സ്നേേഹ സ്റ്റുഡിയോ പിക്കാബൂ (Studio Picaboo) എന്ന ഓൺലൈൻ ഫോട്ടോ സ്റ്റുഡിയോ സ്ഥാപിച്ചു. ഫോട്ടോഗ്രഫി രംഗത്തെ മികവുറ്റ സ്ഥാപനമാണ് സ്നേഹയുടെ സ്റ്റുഡിയോ. സ്റ്റാ‌ർട്ടപ്പിന് കൂട്ടായി അല്ലു അർജുനും ഉണ്ടായിരുന്നു. സ്റ്റുഡിയോ ലോഞ്ചിന്റെ സമയത്ത് അല്ലു അർജുൻ സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റുകൾ വൈറലായി. സമൂഹമാധ്യമങ്ങളിലും സ്നേഹ റെഡ്ഡി താരമാണ്. സ്ഥിരമായി ഇൻസ്റ്റഗ്രാമിലൂടെ വിശേഷങ്ങൾ പങ്കിടുന്ന താരപത്നിക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം 9 മില്യൺ ഫോളോവേർസ് ഉണ്ട്.

സംരംഭകത്വത്തിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നുമായി സ്നേഹയ്ക്ക് വൻ തുക വരുമാനം ലഭിക്കുന്നുണ്ട്. സ്നേഹയുടെ കൃത്യമായ ആസ്തി വിവരങ്ങൾ ലഭ്യമല്ലെങ്കിലും അവർക്ക് ഏകദേശം അഞ്ച് മില്യൺ ഡോളർ (42 കോടി രൂപ) സമ്പത്തുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Sneha Reddy, the wife of Allu Arjun, is a successful entrepreneur, social media influencer, and education advocate with a net worth of Rs 42 crore. Learn about her inspiring journey.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version