ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലെ നിർണായക ദൗത്യം വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ. മനുഷ്യരെ ബഹിരാകാശത്തെത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ക്രൂ മൊഡ്യൂൾ പേടകത്തിനെ കടലിൽ നിന്ന് വീണ്ടെടുക്കുന്ന രീതിയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.
വെൽഡെക്ക് റിക്കവറി എന്ന ഈ കടൽപ്പരീക്ഷണം ഇന്ത്യൻ ബഹിരാകാശ യാത്രികരെ സ്വന്തമായി ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായ ഗഗൻയാനെ സംബന്ധിച്ച് നിർണായകമാണ്. നാവികസേനയുടെ സഹായത്തോടെ ഐഎസ്ആർഒ വിശാഖപട്ടണത്ത് വെച്ചാണ് വെൽഡെക്ക് റിക്കവറി പരീക്ഷണം നടത്തിയത്. ബഹിരാകാശ യാത്രികരുമായി കടലിൽ പതിക്കുന്ന ക്രൂ മൊഡ്യൂൾ പേടകത്തെ നാവികസേനയുടെ കപ്പലിലെ വെൽഡെക്കിലേക്ക് കൊണ്ടുപോകുന്ന പരീക്ഷണമാണിത്.
അടുത്ത വർഷം ആദ്യ പാദത്തിൽ പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കുന്ന ദൗത്യം പരീക്ഷിക്കും. ഇത് വിജയകരമായാൽ മാത്രമേ 2026ൽ യാത്രികരേയും വഹിച്ചുള്ള യഥാർത്ഥ ഗഗൻയാൻ യാത്ര നടപ്പാക്കുകയുള്ളൂ.
Isro is advancing toward the Gaganyaan mission, with the first uncrewed flight set for late 2024 and the first crewed mission by late 2026. Key systems, including the human-rated LVM3 launch vehicle and Crew Escape System, are ready.