ശബരിമല പ്രത്യേക ട്രെയിൻ

ശബരിമല സീസൺ പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ. തെലങ്കാനയിലെ മൗല അലിയിൽ നിന്നും കൊല്ലത്തേക്കാണ് രണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത്. ട്രെയിൻ നമ്പർ 07193ന് ഡിസംബർ 11, 18, 25 തീയതികളിൽ മൗല അലിയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് ഉണ്ടാകും. ഡിസംബർ 13, 20, 27 തീയതികളിലാണ് കൊല്ലത്ത് നിന്നും മൗല അലിയിലേക്കുള്ള സർവീസ്.

റെയിൽവേ സമയം 18:55ന് മൗല അലിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 23:55ന് കൊല്ലത്ത് എത്തിച്ചേരും. 02:30ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിൻ പിറ്റേന്ന് 09:15ന് തെലങ്കാനയിൽ എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു. എട്ട് ഏസി കോച്ചുകൾ, 9 സ്ലീപ്പർ, മൂന്ന് ചെയർ കാർ, ഒരു ദിവ്യാംഗൻ കോച്ച് എന്നിവയാണ് ട്രെയിനിൽ ഉണ്ടാകുക.

ട്രെയിൻ നമ്പർ 07149 ഡിസംബർ 14, 21, 28 തീയതികളിലാണ് സർവീസ് നടത്തുക. 18:55ന് മൗല അലിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 22:30ന് കൊല്ലത്തെത്തും. ഡിസംബർ 16, 23, 30 തീയതികളിലാണ് ഈ ട്രെയിനുകളുടെ മടക്കയാത്ര. മടക്കയാത്രയിൽ 02:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് 09:50ന് മൗല അലിയിലെത്തും.

Special train services have been introduced for the Sabarimala season, operating from Maula Ali (Telangana) to Kollam on select dates in December. The trains will offer various coach types, ensuring convenient travel for pilgrims.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version