ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസായ ഡൽഹി-വരാണസി വന്ദേഭാരത് എക്സ്പ്രസ്സിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കാൺപൂർ-വരാണസി റൂട്ടിൽ മാത്രം വന്ദേഭാരതിൽ യാത്രക്കാരുടെ എണ്ണത്തിൽ 113 ശതമാനം വർധനവ് ഉണ്ടായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇന്ത്യയിലെതന്നെ ഏറ്റവും ലാഭകരമായ ട്രെയിനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിന്റെ ലാഭക്കണക്കിനെക്കുറിച്ച് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റെയിൽവേ മന്ത്രി.
എംപി രാജീവ് റായിയാണ് ഡൽഹി വന്ദേഭാരതിന്റെ ലാഭക്കണക്കിനെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. വരാണസിയിൽ നിന്നും സർവീസ് നീട്ടാൻ സാധ്യതയുണ്ടോ എന്നും എംപി ചോദ്യം ഉന്നയിച്ചു. ന്യൂഡൽഹിയിൽ നിന്നും വാരാണസിയിലേക്ക് നിലവിൽ രണ്ട് വന്ദേഭാരതുകൾ അടക്കം 27 സർവീസുകൾ ഉണ്ടെന്നും റൂട്ടിൽ റെയിൽ വികസനത്തിനായി പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ റെയിൽവേയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം പകുതിയായി കുറയയ്ക്കാൻ വിവിധ റൂട്ടുകളിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ സഹായകരമാകുന്നു. അത്തരത്തിൽ ഡൽഹിക്കും വരാണസിക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ട്രെയിനാണ് ന്യൂഡൽഹി-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ്. രണ്ട് വന്ദേഭാരതുകളാണ് ഈ റൂട്ടിൽ ഉള്ളത്. ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് കൂടിയാണ് 2019ൽ ആരംഭിച്ച് ആദ്യ ന്യൂഡൽഹി-വാരാണസി വന്ദേ ഭാരത്. 2023ലാണ് റൂട്ടിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആരംഭിച്ചത്.
Concerns over the financial viability of Vande Bharat Express, India’s first semi-high-speed train, have been raised. Despite higher operational costs, the service shows strong demand and commercial viability.