യുഎസ് എംബസി നടത്തുന്ന പ്രീമിയർ ബിസിനസ് ഇൻകുബേറ്ററായ നെക്സസ് ബിസിനസ് ഇൻക്യുബേറ്റർ 2025ലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലെ അമേരിക്കൻ സെൻ്ററിൽ  2025 ഫെബ്രുവരി 2ന് ആരംഭിക്കുന്ന 20ാമത് കൊഹോർട്ടിലെ പരിശീലന പരിപാടി ഒൻപത് ആഴ്ച നീണ്ടു നിൽക്കും. യുഎസ് എംബസി, UConn സർവകലാശാല, ഗ്ലോബൽ ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റൂട്ട് (GTDI) എന്നിവ ചേർന്നാണ് പരിശീലന പരിപാടി നടത്തുന്നത്.

പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള സംരംഭകർ 2025 ജനുവരി 5നുള്ളിൽ startupnexus.in എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകരെ 2025 ജനുവരി 17നകം അറിയിക്കും.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പങ്കാളിത്തത്തിൻ്റെ ലക്ഷ്യം.  നെക്സസ് കൊഹോർട്ട് പ്രോഗ്രാമിലൂടെ 15 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വിവിധ മേഖലകളിൽ ഇന്ത്യൻ, അമേരിക്കൻ വിദഗ്ധരിൽ നിന്ന് പ്രത്യേക പരിശീലനം നൽകും. സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിർമിത ബുദ്ധിയുടെ സ്വാധീനവും സംരംഭകരുടെ മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യവുമാണ് നെക്സസ് കൊഹോർട്ട് 2025ന്റെ തീം. ഒൻപത് ആഴ്ചയിലെ ആദ്യഘട്ട പരിശീലനത്തിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന നാല് കമ്പനികൾക്ക് നെക്സസസിൽ തുടരാൻ അവസരം ലഭിക്കും. ഈ കമ്പനികൾക്ക് എട്ട് മാസം വരെ ഇൻകുബേറ്റർ സൗകര്യങ്ങളും നെറ്റ്‌വർക്ക് പ്രവേശനവും നൽകും.

The US Embassy’s Nexus Business Incubator 2025 invites applications for its 20th cohort, offering nine weeks of expert training for 15 Indian startups. Apply by January 5, 2025, and benefit from AI-focused workshops and continued support for selected companies.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version