ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് സബ് 4 മീറ്റർ എസ്‌യുവിയായ ടാറ്റ നെക്‌സോൺ. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക്, സിഎൻജി വേരിയന്റുകളിൽ ഇന്ത്യയിൽ ലഭ്യമായ ഏക വാഹനം കൂടിയാണിത്. 2024 സെപ്റ്റംബറിലാണ് ടാറ്റ മോട്ടോർസ് നെക്‌സോൺ സിഎൻജി പുറത്തിറക്കിയത്. ടർബോചാർജ്ഡ് സിഎൻജി എഞ്ചിനിൽ വരുന്ന രാജ്യത്തെ ആദ്യ സബ് 4 മീറ്റർ എസ്‌യുവിയാണ് നെക്സോൺ സിഎൻജി.

സ്മാർട് (O), സ്മാർട്+, സ്മാർട് +S, പ്യുവർ, പ്യുവർ S, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ഫിയർലെസ് +S എന്നിങ്ങനെ എട്ട് വേരിയൻ്റുകളിൽ നെക്സോൺ സിഎൻജി ലഭ്യമാണ്. മഹീന്ദ്ര XUV 3X0ന് ശേഷം ഈ സെഗ്‌മെൻ്റിൽ പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനം എന്ന സവിശേഷതയും നെക്സോൺ സിഎൻജിക്കുണ്ട്. ആറ് എയർബാഗുകൾ, ഇഎസ്പി, എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും, എൽഇഡി ടെയിൽലൈറ്റുകൾ, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഹിൽ ഹോൾഡ് നിയന്ത്രണം, ഓട്ടോ ഡിമ്മിംഗ് IRVM തുടങ്ങി നിരവധി സവിശേഷതകളാണ് ഈ വാഹനത്തിന് ടാറ്റ നൽകിയിട്ടുള്ളത്. ‘iCNG’ ബാഡ്ജിംഗ് ചേർത്തതല്ലാതെ പുതിയ മോഡലിൽ സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങൾ അധികമില്ല. എന്നാൽ ക്യാബിനിനകത്ത് വമ്പൻ മാറ്റങ്ങളാണ് ടാറ്റ നൽകിയിട്ടുള്ളത്.

ഡ്യുവൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ എസി, വയർലെസ് ഫോൺ ചാർജർ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് തുടങ്ങിയവ സ്റ്റാൻഡേർഡ് വേരിയന്റിൽ ലഭ്യമാണ്. ഒൻപത് ലക്ഷം മുതൽ 14.5 ലക്ഷം വരെയാണ് എട്ട് വേരിയന്റുകളുടെ എക്സ് ഷോറൂം വില. മാരുതിയുടെ ബ്രെസ്സ, ഫ്രോങ്ക്സ് സിഎൻജികളോടാണ് നെക്സോൺ സിഎൻജി വിപണിയിൽ മത്സരിക്കുന്നത്.

Tata Nexon CNG, India’s first sub-4-meter SUV with a turbocharged CNG engine, is available in 8 variants. Features include a panoramic sunroof, 10.25-inch infotainment, and advanced safety.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version