രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുടെ ആർആർആറിനെ മറികടന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായി അല്ലു അർജുന്റെ പുഷ്പ 2. പത്ത് ദിവസം കൊണ്ട് തന്നെ കെജിഎഫ് 2, ബാഹുബലി 2 അടക്കമുള്ള ചിത്രങ്ങളുടെ രാജ്യത്തെ കലക്ഷൻ റെക്കോർഡിന് വെല്ലുവിളിയായാണ് പുഷ്പ ടൂവിന്റെ ബോക്സോഫീസിലെ തേരോട്ടം. പുഷ്പ ത്രീയുടെ വരവും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചതോടെ അല്ലു അർജുന്റെ താരമൂല്യം പാൻ ഇന്ത്യൻ തലത്തിലും ഉയർന്നിരിക്കുകയാണ്.

ബാഹുബലിയുടെ വമ്പൻ വിജയത്തിനും ആദിപുരുഷ്, സലാർ, കൽക്കി 2898 ഏഡി തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രഭാസ് പാൻ ഇന്ത്യൻ സ്റ്റാറായി മാറിയിരുന്നു. എന്നാൽ പുഷ്പ ടൂവിന്റെ വമ്പൻ ബോക്സോഫീസ് മുന്നേറ്റത്തോടെ പാൻ ഇന്ത്യൻ തലത്തിൽ പ്രഭാസിനൊപ്പം മത്സരിക്കുകയാണ് അല്ലു അർജുൻ. റിലീസിന്റെ ആദ്യ ദിവസം മുതൽത്തന്നെ പുഷ്പ 2 വൻ ബോക്സോഫീസ് മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. പത്ത് ദിവസം പിന്നിടുമ്പോൾ 1400ലധികം കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്ഷൻ. ഇന്ത്യയിൽ മാത്രം ചിത്രം 824.5 കോടി നേടി. ആർആർആറിന്റെ മൊത്തം ഡൊമസ്റ്റിക് കലക്ഷൻ 782 കോടിയായിരുന്നു.

റിലീസ് ചെയ്ത് ആദ്യ ആഴ്ച തന്നെ പുഷ്പ ടൂ 725 കോടി കലക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഒരു ഇന്ത്യൻ സിനിമ ആദ്യ ആഴ്ചയിൽ നേടുന്ന ഏറ്റവും വലിയ ഡൊമസ്റ്റിക് കലക്ഷനാണിത്. ഇതോടെ ഏറ്റവുമധികം ഡൊമസ്റ്റിക് കലക്ഷൻ നേടുന്ന ചിത്രം എന്ന യാഷിന്റെ കെജിഎഫ് ടൂവിന്റേയും രാജമൗലിയുടെ ബാഹുബലി ടൂവിന്റേയും റെക്കോർഡ് പഴങ്കഥയാക്കാൻ ഒരുങ്ങുകയാണ് പുഷ്പ 2.

Allu Arjun’s Pushpa 2 has shattered box office records, surpassing RRR and challenging KGF 2 and Baahubali 2. With over 1400 crores globally and 824.5 crores in India alone, Pushpa 2 is set to become the highest domestic collection film in Indian cinema.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version