ലോകത്തിലെ അതിസമ്പന്ന പട്ടികയിൽ ഒന്നാമനായി തുടർന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. 500 ബില്യൺ ഡോളർ എന്ന സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തി. ബ്ലൂംബെർഗ് ബില്യണേർസ് ഇൻഡെക്സ് പ്രകാരം ചരിത്രത്തിൽത്തന്നെ ഇത്രയും ഉയർന്ന തുക സമ്പാദിക്കുന്ന ആദ്യ വ്യക്തിയാണ് മസ്ക്.
ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്ല സ്ഥാപകനും സിഇഓയുമാണ് മസ്ക്. ഇതിനു പുറമേ സ്വകാര്യ ബഹിരാകാശ ഏജൻസി സ്പേസ് എക്സ്, സമൂഹ മാധ്യമ പ്ലാറ്റ്ഫോം എക്സ് (ട്വിറ്റർ), ന്യൂറാലിങ്ക്, ബോറിങ് കമ്പനി തുടങ്ങിയയുടെ ഉടമ കൂടിയാണ് മസ്ക്. ഈ മാസം ആദ്യം തന്നെ മസ്കിന്റെ ആസതി 400 ബില്യൺ ഡോളർ കടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആസ്തി 500 ബില്യൺ ഡോളറായിരിക്കുന്നത്.
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ടെസ്ലയുടെ 13 ശതമാനം ഓഹരികൾ ഇലോൺ മസ്കിന്റെ പേരിലാണ്. ഇതിനു പുറമേ 350 ബില്യൺ ഡോളർ മൂല്യമുള്ള സ്പേസ് എക്സിൽ അദ്ദേഹത്തിന് 42 ശതമാനം പങ്കാളിത്തമുണ്ട്. 79 ശതമാനമാണ് എക്സ് പ്ലാറ്റ്ഫോമിൽ മസ്കിന്റെ പങ്ക്. 2022ലാണ് അദ്ദേഹം ട്വിറ്റർ വാങ്ങിയത്. പിന്നീട് എക്സ് കോർപപ്പിൽ നിന്നും അദ്ദേഹം ട്വിറ്ററിനെ എക്സ് എന്ന് പേരിടുകയായിരുന്നു.
Explore Elon Musk’s groundbreaking ventures, from Tesla and SpaceX to X Corp and Neuralink. Discover his journey as the world’s wealthiest innovator and his vision for the future.