ആകാശത്തിന്റെ സാധ്യത തേടി ദുബായ്

യാത്രാ സംവിധാനത്തിലും ചരക്ക് കടത്തിലും ആകാശത്തിന്റെ സാധ്യതകൾ വ്യാവസായികമായി തുറന്നിടുന്നതിന്റെ ആദ്യ നേട്ടത്തിൽ ദുബായ്. ഡ്രോൺ ഉപയോഗിച്ചുള്ള ചരക്ക് നീക്കത്തിന് പുതിയ മാനം നൽകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യ ഓർ‍ഡർ ഡ്രോൺ വഴി സ്വീകരിച്ചു. ഗൾഫ് നാടുകളിൽ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ഡ്രോൺ ഡെലിവറി, റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഷെയ്ഖ് ഹംദാൻ തുടക്കമിട്ടത്.  

ദുബായിയെ ലോകത്തെ മൂന്നാമത്തെ വലിയ അർബൻ എക്കണോമിയായി മാറ്റാനുള്ള ദുബായ് സാമ്പത്തിക അജണ്ട (Dubai Economic Agenda D33)-യുടെ ഭാഗമാണ് പുതിയ ഡ്രോൺ ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങളും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നിരവധി ടെക്നോളജി അധിഷ്ഠിത പദ്ധതികളാണ് ദുബായ് നടപ്പാക്കിവരുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

2033 ആകുമ്പോഴേക്ക് ഇപ്പോഴുള്ളതിന്റെ ഇരിട്ടിയായി എക്കണോമി വളരും, അതിലേക്കുള്ള പരിവർത്തനത്തിലാണ് ദുബായ് എന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ്സ് ആവശ്യങ്ങൾക്കായി ഡ്രോൺ ഉപയോഗിച്ചുള്ള ചരക്ക് ഗതാഗതം ഇനി ദുബായുടെ ആകാശത്ത് സാധാരണയാകാൻ പോവുകയാണ്.

Dubai launches its first drone cargo delivery under the Dubai Economic Agenda D33, spearheaded by Crown Prince Sheikh Hamdan. This initiative aims to position Dubai as the world’s third-largest urban economy by 2033.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version