ഗർഭസ്ഥ ശിശുവിന്റെ വൈകല്യം നേരത്തേ അറിയാൻ അനോമലി സ്കാൻ, Importance of Anomaly Scan

ഗർഭകകാലത്ത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെക്കുറിച്ച് അറിയുന്നത് വളരെ പ്രധാനമാണ്. ഇതിനായി ഗർഭകാലത്തിന്റെ ആദ്യാവസ്ഥയിൽത്തന്നെ നിരവധി പരിശോധനകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ് അനോമലി സ്കാൻ (Anomaly Scan). ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടോ എന്ന് നേരത്തേ തന്നെ മനസ്സിലാക്കാൻ അനോമലി സ്കാനിലൂടെ സാധിക്കും. സാധാരണയായി 18-22 ആഴ്ചകൾക്ക് ഇടയിലാണ് ഇവ ചെയ്യുക.

അനോമലി സ്കാനിൽ കുട്ടിയുടെ ഓരോ അവയവവും വിദഗ്ധമായി പരിശോധിക്കാനാകും. ഗർഭസ്ഥ ശിശുവിന്റെ തലച്ചോർ, മുഖം, കഴുത്ത്, ഹൃദയം, ശ്വാസകോശം, ആമാശയം, കിഡ്നി തുടങ്ങിയവയുടെ പ്രവർത്തനം കൃത്യമാണോ എന്ന് ഈ സ്കാനിങ്ങിലൂടെ അറിയാം. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ വെള്ളം കെട്ടുക, തലച്ചോറിന്റെ പല ഭാഗങ്ങളും വികസിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ അനോമലി സ്കാനിലൂടെ മനസ്സിലാക്കാം. കൂടാതെ മുഖത്തിന്റെ പൊസിഷൻ, കണ്ണുകളുടേയും മൂക്കിന്റേയും വികാസം, മുറിച്ചുണ്ട് പോലുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം അറിയാം. കഴുത്തിൽ സിസ്റ്റ് പോലെ വല്ലതുമുണ്ടോ, തൈയ്റോയ്ഡ് തുടങ്ങിയ കാര്യങ്ങളും അനോമലി സ്കാനിലൂടെ മൂൻകൂട്ടി അറിയാനാകും.

ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളാണ് അനോമലി സ്കാനിലൂടെ അറിയാനാകുന്ന പ്രധാന കാര്യം. ഹൃദയത്തിലെ അറകൾ, പ്രധാന രക്തക്കുഴലുകൾ കൃത്യ സ്ഥാനത്താണോ, ഹൃദയ വാൽവുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നിവയെല്ലാം ഇതിലൂടെ അറിയാം. ഗർഭസ്ഥ ശിശുവിന്റെ ഹൃദയ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് ഇതിലൂടെ നമുക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാം.

ആദ്യമേ പ്രശ്നങ്ങൾ അറിഞ്ഞാൽ കുട്ടി ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശസ്ത്രക്രിയകൾ അടക്കം നടത്താം. കുഞ്ഞുങ്ങൾക്കുള്ള ഇത്തരം ശസ്ത്രക്രിയകൾ എല്ലാ ആശുപത്രികളിലും ചെയ്യില്ല. അത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ആദ്യമേ അറിയുന്നതിലൂടെ ഈ ശസ്ത്രക്രിയകൾ ചെയ്യാൻ പ്രാപ്തമായ സ്പെഷ്യലിസ്റ്റ് ആശുപത്രികളിൽ പ്രസവം നടത്താനാകും. ഇത്തരം അപാകതകൾ ചികിത്സിക്കാനായി വലിയ ചിലവ് വരും. എന്നാൽ ഇന്ന് വിവിധ മേഖലകളിൽ നിന്നുള്ള ധനസഹായം ഇത്തരം ചികിത്സകൾക്ക് ലഭ്യമാണ്.

ലേറ്റ് പ്രെഗ്നൻസി ഘട്ടത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഇത്തരം വൈകല്യങ്ങൾ കണ്ടുപിടിക്കാനാവില്ല. ഇത്തരം വൈകല്യങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ അനോമലി സ്കാനിലൂടെ കണ്ടെത്താനാകും എന്നത് കൊണ്ട് തന്നെ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണിത്.  ആധുനിക സംവിധാനങ്ങളും വിദഗ്ധരും അമ്പാടി സ്കാൻ സെന്ററിലെ അനോമലി സ്കാൻ അടക്കമുള്ള പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു.

Learn the importance of an anomaly scan during pregnancy to detect defects in the unborn baby early. Understand how it ensures timely diagnosis and treatment for a healthy mother and baby.

Share.
Leave A Reply

Exit mobile version