കേരളത്തിൽനിന്നും കർണാടകയിലേക്കുള്ള കണക്റ്റിവിറ്റി കൂട്ടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം (Bengaluru KSR – Ernakulam) വന്ദേഭാരത് സർവീസിന്റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചിരുന്നു. ഏകദേശം 608 കിലോമീറ്റർ ദൂരം 8 മണിക്കൂറിനുള്ളിൽ താണ്ടുന്ന ട്രെയിനാണിത്. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത നാല് ട്രെയിനുകളിൽ ഒന്നായ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത്, കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദക്ഷിണ റെയിൽവേയുടെ ആദ്യത്തെ അന്തർ സംസ്ഥാന സെമി-ഹൈ-സ്പീഡ് പ്രീമിയം സർവീസാണ്.

Ernakulam-Bengaluru Vande Bharat

ചെയർ കാർ സീറ്റുകൾക്ക് 1,095 രൂപയും എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകൾക്ക് 2,289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാവിലെ 5:10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50ഓടെ എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. കെആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28) എന്നിങ്ങനെയാണ് സ്റ്റോപ്പുകളും സമയവും.

മടക്കയാത്രയിൽ ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00ന് ബെംഗളൂരുവിൽ തിരിച്ചെത്തും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈറോഡ് (6.45), സേലം (7.18) കെആർ പുരം (10.23) എന്നിങ്ങനെയാണ് മടക്കയാത്രയിലെ സ്റ്റോപ്പുകളും സമയവും. കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് സർവീസാണിത്.

The Ernakulam-Bengaluru Vande Bharat Express fares are ₹1,095 for Chair Car and ₹2,289 for Executive Class. The train connects Kerala, Tamil Nadu, and Karnataka.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version