സ്കൂൾ പഠനത്തിൽ യാതൊരു താത്പര്യവും ഇല്ലാതിരുന്ന നിഖിൽ പഠനകാലത്തുതന്നെ സംരംഭകയാത്ര ആരംഭിച്ചു. ഒടുവിൽ ഹൈസ്കൂളിൽവെച്ച് പഠനം നിർത്തിയ നിഖിൽ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നരായ സംരംഭകരിൽ ഒരാളാണ്. ജീവിതത്തിലെ പരാജയങ്ങളാണ് തനിക്ക് വലിയ പാഠങ്ങൾ ആയതെന്ന് റോസ്ലാൻസ്കിയുമായുള്ള സംഭാഷണത്തിൽ നിഖിൽ പറയുന്നു. ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ ആരംഭിച്ച ആദ്യ ബിസിനസ് അമ്മയുടെ വിലക്കിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് സെറോദയിലേക്ക് എത്തിയത്. ഇന്ന് സെറോദയ്ക്ക് പുറമേ ട്രൂ ബീക്കൺ, വെഞ്ച്വർ ക്യാപിറ്റൽ സംരംഭമായ ഗൃഹാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നിഖിലിന്റെ സാന്നിദ്ധ്യമുണ്ട്.
എന്നാൽ ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന് അതിന്റേതായ പോരായ്മകളും ഉണ്ടെന്ന് നിഖിൽ പറയുന്നു. സമപ്രായക്കാർ വലിയ കോളേജിലും മറ്റും അഡ്മിഷൻ നേടിയപ്പോൾ താൻ വലിയ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്നു. പരന്ന വായനയിലൂടെയാണ് അത്തരത്തിലുള്ള അരക്ഷിതാവസ്ഥ താൻ മാറ്റിയെടുത്തതെന്നും നിഖിൽ. 2024ലെ ഫോർബ്സ് പട്ടിക പ്രകാരം 26000 കോടി രൂപയിലധികമാണ് നിഖിൽ കാമത്തിന്റെ ആസ്തി.
Discover the inspiring journey of Nikhil Kamath, co-founder of Zerodha, from a high school dropout to a billionaire entrepreneur. Learn how failures shaped his path to success in the financial world.