മഹാരാഷ്ട്ര അമരാവതി ബെലോറ എയർപോർട്ട് എയർ ഇന്ത്യ പരിശീലന അക്കാഡമിയിലേക്ക് 34 പരിശീലന വിമാനങ്ങൾക്ക് ഓർഡർ നൽകി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനിൽ (FTO) ആണ് എയർ ഇന്ത്യ അക്കാഡമി. 2025-ൻ്റെ രണ്ടാം പകുതിയോടെ വിമാനങ്ങൾ ലഭ്യമാകും. എയർഇന്ത്യ വിഹാൻ ട്രാൻസ്ഫൊമേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലന വിമാനങ്ങൾ വാങ്ങുന്നത്.
യുഎസ് ആസ്ഥാനമായുള്ള പൈപ്പർ എയർക്രാഫ്റ്റിൽ നിന്നും 31 സിംഗിൾ എഞ്ചിൻ വിമാനങ്ങളും ഓസ്ട്രിയയിലെ ഡയമണ്ട് എയർക്രാഫ്റ്റിൽ നിന്നും മൂന്ന് ഇരട്ട എഞ്ചിൻ വിമാനങ്ങളുമാണ് വാങ്ങുക. നൂതന ഗ്ലാസ് കോക്ക്പിറ്റുകൾ, ജി1000 ഏവിയോണിക്സ് സംവിധാനം, ജെറ്റ് എ1 എഞ്ചിനുകൾ എന്നിവയുള്ള വിമാനങ്ങൾ പൈലറ്റുമാർക്ക് അത്യാധുനിക പരിശീലനം ഉറപ്പാക്കും.
അടിസ്ഥാന പരിശീലന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും വിദഗ്ദ്ധ പൈലറ്റുമാരുടെ സ്ഥിരമായ സേവനം ഉറപ്പാക്കുകയുമാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. പ്രതിവർഷം 180 വാണിജ്യ പൈലറ്റുമാർക്ക് ബിരുദം നൽകി പൈലറ്റ് പരിശീലനത്തിൽ സ്വാശ്രയത്വം നേടാനാണ് FTO പദ്ധതിയിലൂടെ എയർ ഇന്ത്യയുടെ നീക്കം.
Air India takes a major step in aviation training with its Flying Training Organisation in Amravati, featuring 34 state-of-the-art trainer aircraft. Learn about its mission to produce 180 skilled pilots annually and support Atmanirbhar Bharat.