ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ. രാജ്യത്തുടനീളം 997 കിലോമീറ്റർ മെട്രോ റെയിൽ ലൈനുകളുടെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. രാജ്യവ്യാപകമായി നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പാർലമെന്റ് കമ്മിറ്റി അംഗങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
വർദ്ധിച്ചുവരുന്ന നഗര ജനസംഖ്യയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നഗര മൊബിലിറ്റി നിർണായകമാണ്. 23 നഗരങ്ങളിൽ ഇതിനകം 993 കിലോമീറ്റർ മെട്രോ റെയിൽ പ്രവർത്തിക്കുകയും 28 നഗരങ്ങളിൽ 997 കിലോമീറ്റർ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയാകാനുള്ള പാതയിലാണ് ഇന്ത്യ-അദ്ദേഹം പറഞ്ഞു.
2017ലെ മെട്രോ റെയിൽ നയത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണവും ഡൽഹി, ജയ്പൂർ, പട്ന, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ മെട്രോ പദ്ധതികളെക്കുറിച്ചുള്ള വിശദമായ ചർച്ചയും യോഗത്തിൽ നടന്നു.
India is set to achieve the world’s second-largest metro rail network with 997 km under construction across 28 cities. Driverless trains, the ‘PM-eBus Sewa’ initiative, and modern urban mobility solutions are transforming urban infrastructure.